2018 September 20 Thursday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

മുഖ്യമന്ത്രിയെ നേരത്തെ തീരുമാനിക്കുന്ന പതിവ് കോണ്‍ഗ്രസിനില്ല: മുഖ്യമന്ത്രി

തിരുവന്തപുരം: മുഖ്യമന്ത്രിയെ നേരത്തെ തീരുമാനിക്കുന്ന പതിവ് കോണ്‍ഗ്രസിനില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തെരഞ്ഞെടുപ്പിന് ശേഷം ഹൈക്കമാന്റും എം.എല്‍.എമാരും ചേര്‍ന്ന് മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

മദ്യനയത്തിന്റെ കാര്യത്തില്‍ എല്‍.ഡി.എഫ് പല തട്ടിലാണെന്നും അവര്‍ക്ക് ഇക്കാര്യത്തില്‍ പല മനസാണെന്നും മദ്യനയത്തിന്റെ കാര്യത്തില്‍ യു.ഡി.എഫ് കാണിച്ച തന്റേടം എല്‍.ഡി.എഫ് കാട്ടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പൂട്ടിയ ബാറുകള്‍ക്ക ഫൈവ് സ്റ്റാര്‍ പധവി നല്‍കിയാലും ലൈസന്‍സ് നല്‍കില്ലെന്നും പുതിയ ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് നല്‍കുന്നത് കര്‍ശന വ്യവസ്ഥയോടെയാക്കുന്നത് നയത്തിന്റെ ഭാഗമാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.