2020 January 22 Wednesday
യുദ്ധഭീതിയോടെ ഗൾഫ് മേഖല; മറ്റൊരു ഗൾഫ് യുദ്ധം താങ്ങാൻ ലോകത്തിനു ശേഷിയുണ്ടാകില്ലെന്ന് യു എൻ

എല്ലാം ഉള്ളിയുടെ പേരില്‍, ഉള്ളിക്ക് മുകളില്‍ കാര്‍ കയറിയതിന്റെ പേരില്‍ കൂട്ടത്തല്ല്: കൗണ്‍സിലര്‍ക്ക് മര്‍ദനം, മൂന്നുപേര്‍ കസ്റ്റഡിയില്‍

 

മലപ്പുറം: ഉള്ളിയുടെ പേരില്‍ ഇനി എന്തെല്ലാം കാണണം. കേള്‍ക്കണം. ഇതാ റോഡ് സൈഡില്‍ ഉണക്കാനിട്ട ഉള്ളിക്ക് മുകളില്‍ കാര്‍ കയറിയതിന്റെ പേരില്‍ തല്ലും പിടിയും. സംഭവത്തില്‍ ഒരാള്‍ക്ക് പരുക്കേറ്റു. മൂന്നുപേരെ പൊലിസ് കസ്റ്റഡിയിലെടുത്തു. തിരൂരങ്ങാടിയില്‍ നിന്നാണ് സംഭവം. നഗരസഭാ കൗണ്‍സിലര്‍ക്കാണ് മര്‍ദനമേറ്റത്. തിരൂരങ്ങാടി നഗരസഭയിലെ ഏഴാം വാര്‍ഡ് കൗണ്‍സിലര്‍ മൊയ്തീന്‍ എന്ന ഇമ്പിച്ചിക്കാണ് മര്‍ദനമേറ്റത്.

ചെമ്മാട് പരപ്പനങ്ങാടി റോഡില്‍ ഇന്നലെയായിരുന്നു സംഭവം. കൗണ്‍സിലര്‍ കാര്‍ റോഡരികിലേക്ക് പാര്‍ക്ക് ചെയ്തപ്പോള്‍ അറിയാതെ ഉള്ളിക്ക് മുകളലൂടെ കയറിയിറങ്ങി. സ്വര്‍ണവിലയുള്ള ഉള്ളി ഇഞ്ചിപ്പരുവമായി. ഇതോടെ കടക്കാരനും മറ്റു രണ്ടുപേരും വന്ന് ആദ്യം അസഭ്യം പറഞ്ഞു. കൗണ്‍സില്‍ തിരിച്ചും പറഞ്ഞു. ഒടുവില്‍ തര്‍ക്കമായി. തര്‍ക്കം പൊല്ലാപ്പായി. ഒടുവില്‍ പൊലിസ് പാഞ്ഞെത്തിയാണ് ആള്‍ക്കൂട്ടത്തെ ശാന്തരാക്കിയത്. തന്നെ മൂവരും ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നുവെന്നാണ് കൗണ്‍സിലറുടെ പരാതി.

ചെമ്മാട് പരപ്പനങ്ങാടി റോഡിലുള്ള പച്ചക്കറി മൊത്തവില്‍പ്പന കടക്കാരാണ് റോഡ് സൈഡിലെ നടപ്പാതയില്‍ ഉള്ളി ഉണക്കാനിട്ടത്. മര്‍ദനത്തില്‍ പരുക്കേറ്റ കൗണ്‍സിലര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയും തേടി. കൗണ്‍സിലറുടെ പരാതിയെ തുടര്‍ന്ന് മര്‍ദിച്ച മൂന്ന് പേരെയും പൊലിസ് കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. നോക്കണേ…ഉള്ളി വരുത്തുന്ന ഓരോ പൊല്ലാപ്പ്. ഇനി എന്തൊക്കെ കാണണമാവോ?


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.