2018 December 12 Wednesday
ഏറ്റവും വലിയ ഇരുമ്പുമറ സ്വന്തം മനസിനു ചുറ്റും നാം പണിയുന്നതാണ്-ജവഹര്‍ലാല്‍ നെഹ്‌റു

ഇന്ത്യയില്‍ ഒരോ മണിക്കൂറിലും ഒരു വിദ്യാര്‍ഥി വീതം ആത്മഹത്യ ചെയ്യുന്നു

ഓരോ വിദ്യാര്‍ഥികളും ഭാവിയുടെ വാഗ്ദാനമാണ്. എന്നാല്‍, ആ ഭാവിയിലേക്കെത്താന്‍ അവര്‍ക്ക് കഴിയുന്നില്ല.. ഈ വാക്കുകളിലേക്കാണ് പഠനങ്ങള്‍ വിരല്‍ചൂണ്ടുന്നത്.

പുതിയ പഠനങ്ങളനുസരിച്ച് ഇന്ത്യയില്‍ ഒരോ മണിക്കൂറിലും ഒരു വിദ്യാര്‍ഥി ആത്മഹത്യ ചെയ്യുന്നു. വിദ്യാര്‍ഥികളെ ആത്മഹത്യയിലേക്കെത്തിക്കുന്നത് അവരുടെ ജീവിതസാഹചര്യങ്ങളാണ്. ഒരു വിധത്തില്‍ നോക്കിയാല്‍ അവരെ അവിടേക്ക് എത്തിക്കുകയാണ്. സ്‌കൂളുകളില്‍ നിന്ന് കോളജുകളില്‍ നിന്ന് മയക്കുമരുന്നിന് അടിമപ്പെടല്‍, വിഷാദരോഗങ്ങള്‍, കുടുംബപ്രശ്‌നങ്ങള്‍ തുടങ്ങി നിരവധി സാഹചര്യങ്ങളാണ് ഇത്തരം സംഭവങ്ങള്‍ക്ക് ഹേതുവെന്ന് മന:ശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നു. ഇതൊരു നിര്‍വികാരമായ അവസ്ഥയാണെന്ന് വിദഗ്ധര്‍ പറയുന്നു.

2016 മെയില്‍ 12 വിദ്യാര്‍ഥികളാണ് മെയ് 14ന് ആത്മഹത്യ ചെയ്തത്. മരണപ്പെട്ടവരില്‍ ആറു പെണ്‍കുട്ടികളും ആറു പെണ്‍കുട്ടികളുമാണുള്ളത്. ഇവരാകട്ടെ 10ലെയും പ്ലസ്ടുവിലെയും വിദ്യാര്‍ഥികളാണ്. ഇവര്‍ ആത്മഹത്യ ചെയതതാകട്ടെ പരീക്ഷാ ഫലത്തെ കുറിച്ചുള്ള ആകുലതയാണ്. അതേ വര്‍ഷം ആഗസ്തില്‍ ഓണ്‍ലൈന്‍ ഗെയിമിനടിമപ്പെട്ട് പതിനഞ്ചുകാരന്‍ ബംഗളൂരുവില്‍ ആത്മഹത്യ ചെയ്തു. ബ്ലൂ വെയില്‍ എന്ന ഗെയിമാണ് ഇതിലേക്ക് നയിച്ചത്.

2016 ലെ ഏറ്റവും പുതിയ ആത്മഹത്യ കണക്കനുസരിച്ച് വിവിധ സംസ്ഥാനങ്ങളിലെ 9,474 വിദ്യാര്‍ഥികളാണ് ആത്മഹത്യ ചെയ്തിരിക്കുന്നത്. അതായത് ഓരോ മണിക്കൂറിലും ഒരു വിദ്യാര്‍ഥി എന്ന വീതം. മഹാരാഷ്ട്രയിലും ബംഗാളിലുമാണ് ഏറ്റവും കൂടുതല്‍ ആത്മഹത്യ ചെയ്തിരിക്കുന്നതായി റെക്കോര്‍ഡ് ചെയ്യപ്പെട്ടിട്ടുള്ളത്.

മനുഷ്യന്‍ ഒരു സാമൂഹിക ജീവിയാണ് എന്നാല്‍ അവന്‍ ഇന്ന് കൂടുതല്‍ വ്യക്തികേന്ദ്രീകൃതമാവുന്നു. അതിനാല്‍ സമൂഹത്തില്‍ മനുഷ്യരോട് മനുഷ്യന്‍ ചെറുത്തുനില്‍ക്കുക എന്നത് വളരെ പ്രയാസമേറിയ കാര്യമാണ്. ജാതിയുടെയും മതത്തിന്റെയും പേരില്‍ മനുഷ്യര്‍ തമ്മില്‍ ബന്ധങ്ങളില്‍ ആഴമില്ലാതാവുകയും, പലതിനേയും മത്സരമായി കാണാന്‍ നിര്‍ബന്ധിതരാവുകയും ചെയ്യുന്നു. പലപ്പോഴും അത് മറ്റുള്ളവരെ നശിപ്പിക്കാനിടയാകുന്നു. പ്രത്യേകിച്ച് വിദ്യാര്‍ഥികളെയെന്ന് സാമൂഹികശാസ്ത്രജ്ഞന്‍ സമത ദേശ്മനെ പറയുന്നു.

ബംഗളൂരുവിലെ ചൈല്‍ഡ് റൈറ്റ്‌സ് ട്രസ്റ്റ് ഡിറക്റ്റര്‍ നാഗസിംഹ ജി റാവു വിദ്യാര്‍ഥികളെ കുറിച്ച് പറയുന്നു: പത്ത് വയസുള്ള കുട്ടികള്‍ക്ക് അവരുടെ വികാരങ്ങള്‍ പുറത്ത് പറയാനുള്ള കഴിവില്ല, മറ്റു വിദഗ്ധര്‍ ഇദ്ദേഹത്തിന്റെ അഭിപ്രായത്തോട് യോജിക്കുന്നു. വിദ്യാര്‍ഥികള്‍ക്ക് അവരുടെ സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാനാവുന്നില്ല. സ്‌കൂളിലോ, കോളജുകളിലോ, വീട്ടിലോ അവരുടെ ചിന്തകള്‍ പങ്കുവയ്ക്കുന്നതിനായുള്ള ഒരു ഇടം അവര്‍ക്ക് ലഭിക്കുന്നില്ല. ഒരുപാട് പോരാട്ടങ്ങളും പ്രതിസന്ധികളും അവര്‍ക്ക് നേരിടേണ്ടി വരുന്നു. ഭാവിയില്‍ അവര്‍ ജീവിതത്തില്‍ ഒറ്റപ്പെടാന്‍ തുടങ്ങുകയും ഇത് വിഷാദ രോഗത്തിന് ഇടയാവുകയും ചെയ്യുമെന്ന് റാവു പറയുന്നു.

2014-2016 ഈ മൂന്ന് വര്‍ഷത്തിനിടയില്‍ ഓരോ മണിക്കൂറിലും ഒരു വിദ്യാര്‍ഥി എങ്കിലും ആത്മഹത്യ ചെയ്യുന്നുണ്ട്. ഈ മൂന്നു വര്‍ഷത്തിനിടെ ഇന്ത്യയില്‍ സ്വയം ജീവന്‍ വെടിഞ്ഞത് 26,476 വിദ്യാര്‍ഥികളാണ്.
മനോരോഗ വിദഗ്ദനായ ഡോക്ടര്‍ എം.എസ്. ധര്‍മേന്ദ്ര പറയുന്നു, സാമൂഹികമോ മാനസികമോ ശാരീരികപരമോ ആയ കാരണങ്ങള്‍ കൊണ്ടാവാം വിദ്യാര്‍ഥികള്‍ ജീവന്‍ വെടിയുന്നത്. അത് പൂര്‍ണമായും ഉറപ്പിച്ചു പറയാനാവില്ല. എന്നാല്‍, ഒന്നു പറയാന്‍ കഴിയും. അവര്‍ അവരുടെ ഇത്തരം സംഘര്‍ഷങ്ങളെ തുറന്നു പറയാനുള്ള സാഹചര്യമില്ലാത്തത് കൊണ്ടാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതെന്ന് ഡോക്ടര്‍ പറയുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.