2018 December 10 Monday
അവസാനം നമ്മള്‍ ശത്രുവിന്റെ വാക്കുകളല്ല ഓര്‍മിക്കുന്നത്. പക്ഷേ, നമ്മുടെ സുഹൃത്തുക്കളുടെ മൗനമാണ്

ഓരോ 50 കിലോ മീറ്ററിലും ഒരു പാസ്‌പോര്‍ട്ട് കേന്ദ്രം

ന്യൂഡല്‍ഹി: പാസ്‌പോര്‍ട്ട് എടുക്കാനുള്ള ജനങ്ങളുടെ ബുദ്ധിമുട്ടിന് പരിഹാരമാവുന്നു. ഓരോ 50 കിലോ മീറ്ററിലും ഒരു പാസ്‌പോര്‍ട്ട് കേന്ദ്രം ഒരുക്കാന്‍ തയ്യാറായിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. പാസ്‌പോര്‍ട്ട് അവകാശമാണെന്നും അതൊരു സമ്മാനമല്ലെന്നും പദ്ധതി പ്രഖ്യാപിച്ചു കൊണ്ട് വിദേശകാര്യ സഹമന്ത്രി എം.ജെ അക്ബര്‍ പറഞ്ഞു.

പോസ്റ്റ് ഓഫിസുകളെ പാസ്‌പോര്‍ട്ട് കേന്ദ്രങ്ങളാക്കിക്കൊണ്ടാണ് പദ്ധതി നടപ്പിലാക്കുക. ഇതിന്റെ ഭാഗമായി കൊല്‍ക്കത്തയിലെ പോസ്റ്റ് ഓഫിസ് പാസ്‌പോര്‍ട്ട് കേന്ദ്രം (പി.ഒ.പി.എസ്.കെ) ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി. കശ്മീരിലെ കൃഷ്ണനഗറിലെ പി.ഒ.പി.എസ്.കെ കേന്ദ്രവും വീഡിയോ കോണ്‍ഫറന്‍സിലൂടെ മന്ത്രി ഉദ്ഘാടനം ചെയ്തു.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.