2020 July 10 Friday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

കൊവിഡ്- 19: യു.എ.ഇയില്‍ ഒരു മലയാളി കൂടി മരിച്ചു

 

അബുദാബി: കൊവിഡ് ബാധിച്ച് യു.എ.ഇയില്‍ ഒരു മലയാളി കൂടി മരിച്ചു. മലപ്പുറം മൂക്കുതല സ്വദേശി കേശവനാണ് (67) മരിച്ചത്.

ഇതോടെ യു.എ.ഇയില്‍ കൊവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 24 ആയി.

47 വര്‍ഷമായി യു.എ.ഇയിലുള്ള ഇദ്ദേഹം റാസല്‍ഖൈമ അല്‍ നഖീലില്‍ ജിദ്ദ വെജിറ്റബിള്‍ സ്ഥാപനം നടത്തിവരികയായിരുന്നു. പനിയെത്തുടര്‍ന്ന് ബുധനാഴ്ച രാവിലെ റാക് സഖര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു.

നാട്ടില്‍ മകന്റെ വിവാഹ ചടങ്ങുകള്‍ക്ക് ശേഷം മാര്‍ച്ച് ആദ്യത്തിലാണ് തിരികെയെത്തിയത്. പക്ഷാഘാതത്തിന് ചികിത്സിക്കേണ്ടതിനാല്‍ വിസ പുതുക്കി നാട്ടിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു. എന്നാല്‍ കൊവിഡ് കാരണം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ കുടുങ്ങുകയായിരുന്നു.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.