2019 July 16 Tuesday
മടിയന്മാരുടെയും മൂഢന്മാരുടെയും പ്രവൃത്തി ദിവസം എന്നും നാളെയായിരിക്കും

ജര്‍മനയില്‍ വീണ്ടും സ്‌ഫോടനം: ഒരാള്‍ കൊല്ലപ്പെട്ടു

ന്യൂറംബര്‍ഗ്: ജര്‍മനിയിലെ ന്യൂറംബര്‍ഗ് നഗരത്തിലെ ഹോട്ടലിലുണ്ടായ സ്‌ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. 12 പേര്‍ക്കു പരുക്കേറ്റതായും പൊലിസ് പറഞ്ഞു.

സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത് അക്രമി തന്നെയാണെന്ന് പൊലിസ് പറഞ്ഞു. ശരീരത്തില്‍ സ്‌ഫോടക വസ്തുക്കള്‍ ഘടിപ്പിച്ച നിലയിലായിരുന്നു ഇയാള്‍. എന്നാല്‍ ഇയാളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

ഒരാഴ്ചക്കിടെ ഇത് നാലാമത്തെ ആക്രമണമാണ് ജര്‍മനയില്‍ നടക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച മ്യൂണിച്ചില്‍ നടത്തിയ വെടിവയ്പ്പില്‍ ഒന്‍പത് പേര്‍ കൊല്ലപ്പെട്ടിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.