2019 August 25 Sunday
സുഹൃത്തുക്കളോടു നന്നായി പെരുമാറുക; അവര്‍ നിങ്ങളോടു കൂടുതല്‍ അടുക്കും. ശത്രുക്കളോടും നന്നായി പെരുമാറുക;അവരെ നേടാന്‍ നിങ്ങള്‍ക്കു കഴിയും.

എണ്ണം തികഞ്ഞില്ല: കോണ്‍ഗ്രസിന് ഇപ്രാവശ്യവും പ്രതിപക്ഷ നേതാവ് സ്ഥാനത്തിന് അവകാശമുന്നയിക്കാനാവില്ല

 

ന്യൂഡല്‍ഹി: 2014 നേക്കാള്‍ മികച്ച വിജയം നേടി ബി.ജെ.പി അധികാരത്തിലേറിയ പുതിയ കാലയളവിലും പ്രതിപക്ഷ പാര്‍ട്ടിയോ നേതാവോ ഉണ്ടാകില്ല.

വോട്ടെണ്ണല്‍ ഇനിയും പൂര്‍ണമായിട്ടില്ല. ഇതുവരെയുള്ള കണക്കു പ്രകാരം കോണ്‍ഗ്രസിന് 50 സീറ്റുകളാണ് ലഭിച്ചത്. രണ്ടു സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. മൊത്തം 52 ല്‍ ഒതുങ്ങാനാണ് സാധ്യത. ഇത് ലോക്‌സഭയിലെ പ്രതിപക്ഷ സ്ഥാനത്തിനു വേണ്ടി അവകാശവാദമുന്നയിക്കാന്‍ മാത്രം മതിയാവില്ല.

പാര്‍ലമെന്റ് ചട്ടങ്ങള്‍ പ്രകാരം, വലിയ പ്രതിപക്ഷ പാര്‍ട്ടിക്ക് 10 ശതമാനം സീറ്റ് വേണം. അതായത് 55 സീറ്റ്. അതുണ്ടായാല്‍ മത്രമേ, പ്രതിപക്ഷ നേതാവ് എന്ന സ്ഥാനത്തിനു വേണ്ടി അവകാശവാദമുന്നയിക്കാനാവുകയുള്ളൂ.

2014 ലും കോണ്‍ഗ്രസ് ഇതേ പ്രതിസന്ധി നേരിട്ടിരുന്നു. പൊതു തെരഞ്ഞെടുപ്പില്‍ 44 സീറ്റുകള്‍ മാത്രം നേടിയ കോണ്‍ഗ്രസിന് പ്രതിപക്ഷ പാര്‍ട്ടി നേതാവിനെ നല്‍കാനായില്ല.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News

Trending News