2018 September 25 Tuesday
ലോകത്തെ മാറ്റിമറിക്കാന്‍ ഇറങ്ങുന്നവര്‍ ആദ്യം സ്വയം മാറ്റിമറിക്കട്ടെ
സോക്രട്ടീസ്

ബി.ജെ.പി എം.എല്‍.എയുടെ മകന്റെ ക്രൂരത; കാറില്‍ നിന്ന് യുവാവിനെ വലിച്ചിട്ട് മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

ന്യൂഡല്‍ഹി: രാജസ്ഥാനില്‍ ബി.ജെ.പി എം.എല്‍.എയുടെ മകന്‍ യുവാവിനെ കാറില്‍ നിന്ന് വലിച്ചിട്ട് മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ഒരു മാസം മുന്‍പാണ് സംഭവം നടന്നതെങ്കിലും ഇപ്പോഴാണ് വീഡിയോ പുറത്തുവന്നത്. സമീപത്തെ സി.സി.ടി.വിയില്‍ നിന്നുള്ളതാണ് ദൃശ്യം.

ബന്‍സ്വാര എം.എല്‍.എ ധന്‍ സിങ് റാവത്തിന്റെ മകന്‍ രാജയാണ് റോഡില്‍ പരസ്യമായി യുവാവിനെ ആക്രമിച്ചത്. രാജ സഞ്ചരിച്ച കാര്‍ യുവാവിന്റെ കാറിനെ മറികടക്കുകയും നിര്‍ത്തിയിട്ടപ്പോള്‍ ഇറങ്ങിവന്ന് മര്‍ദിക്കുകയുമായിരുന്നു.

രാജയുടെ കൂടെയുള്ളവരും യുവാവിനെ മര്‍ദിക്കുന്നുണ്ട്. നീരവ് ഉപധ്യായ് എന്ന യുവാവിനാണ് മര്‍ദനമേറ്റത്. വണ്‍ വേ റോഡില്‍ കൂടി പോകുമ്പോഴായിരുന്നു സംഭവമെന്ന് നീരവ് പറയുന്നു. അവര്‍ക്ക് ഓവര്‍ടേക്ക് ചെയ്യാന്‍ സ്ഥലം കിട്ടിയില്ല. തുടര്‍ന്ന് ചെറിയ തര്‍ക്കമുണ്ടായി. ഞാന്‍ പരാതി നല്‍കുന്നില്ല. അവര്‍ ഏഴ്- എട്ട് ആളുകളുണ്ടായിരുന്നുവെന്നും നീരവ് പറഞ്ഞു.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.