2019 August 26 Monday
ഹൃദയത്തില്‍ സത്യമുള്ളവന്‍ തന്റെ നാവിനെ പറ്റി ഭയപ്പെടേണ്ടതില്ല

മോദി പങ്കെടുത്ത ചടങ്ങില്‍ വനിതാമന്ത്രിയെ കയറിപിടിച്ചു; ബി.ജെ.പി മന്ത്രി വിവാദത്തില്‍

അഗര്‍ത്തല: പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത ചടങ്ങില്‍ വനിതാ മന്ത്രിയോട് അപമര്യാദയായി പെരുമാറിയ ത്രിപുരയിലെ യുവജനക്ഷേമ കായിക വകുപ്പ് മന്ത്രിയുടെ നടപടി വിവാദത്തില്‍. മന്ത്രി മനോജ് കാന്തി ദേബാണ് വനിതാ മന്ത്രിയോട് അപമര്യാദയായി പെരുമാറിയത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ മന്ത്രിയ്‌ക്കെതിരെ പ്രതിഷേധം ശക്തമായി.

ചടങ്ങില്‍ പ്രധാനമന്ത്രി വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കുന്നതിനിടെ വേദിയുടെ വലതുവശത്തായി നില്‍ക്കുകയായിരുന്ന മനോജ് കാന്തി ദേബ് വനിതാ മന്ത്രിയെ മോശമായ രീതിയില്‍ സ്പര്‍ശിക്കുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബിന്റെയും സാന്നിധ്യത്തിലായിരുന്നു മന്ത്രിയുടെ വിവാദപെരുമാറ്റം.

വേദിയില്‍ തിരക്ക് ഇല്ലാഞ്ഞിട്ടും വീണ്ടും വനിതാ മന്ത്രിയോട് ചേര്‍ന്ന് നില്‍ക്കാനും മനോജ് കാന്തി ദേബ് ശ്രമിക്കുന്നുണ്ട്. എത്രയും വേഗം മന്ത്രിയെ പുറത്താക്കണമെന്ന ആവശ്യവുമായി ഇടതുമുന്നണി കണ്‍വീനര്‍ ബിജന്‍ദാര്‍ രംഗത്ത് വന്നിട്ടുണ്ട്. പരസ്യമായി സഹപ്രവര്‍ത്തകയെ അപമാനിക്കുന്ന രീതിയിലാണ് മന്ത്രി പെരുമാറിയത്. വനിതാ മന്ത്രിയെ മോശമായി പെരുമാറിയ മന്ത്രിയെ അറസ്റ്റ് ചെയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം വനിതാ മന്ത്രി സംഭവത്തില്‍ പരാതി നല്‍കിയില്ലെന്നും മന്ത്രിയെ അധിക്ഷേപിക്കുന്നതിനുള്ള നീക്കമാണ് നടക്കുന്നതെന്നുമാണ് ബി.ജെ.പി ആരോപിക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.