2019 June 26 Wednesday
അന്യന്റെ ഭാരം ലഘൂകരിക്കുന്ന ആരും ലോകത്തിന് ഉപയോഗശൂന്യമല്ല. -ചാള്‍സ് ഡിക്കന്‍സ്‌

ബ്രദര്‍ഹുഡിന് അനുകൂലമായും ഖത്തര്‍ വിരുദ്ധ രാഷ്ട്രങ്ങള്‍ക്കെതിരായും പ്രസംഗിച്ചു: ഇന്ത്യന്‍ പണ്ഡിതനെ ഒമാന്‍ നാടുകടത്തി

സലാം കൂടരഞ്ഞി

 

റിയാദ്: മുസ്‌ലിം ബ്രദര്‍ ഹുഡിനെയും യൂസുസുല്‍ ഖറദാവിയെയും അനുകൂലിച്ച് സംസാരിക്കുകയും ഇവര്‍ക്കനുകൂലമായി ഖത്തര്‍ നിലപാടെടുത്തതിനാലാണ് ഖത്തറിനെതിരെ മുസ്‌ലിം രാജ്യങ്ങള്‍ വിലക്കേര്‍പ്പെടുത്തുകയും ചെയ്തതെന്ന വിവാദ പ്രസ്താവന നടത്തിയ ഇന്ത്യന്‍ പണ്ഡിതനെ ഒമാനില്‍നിന്നു തിരിച്ചയച്ചു.

ഒമാനിലെ ശരീഅത്ത് കോളജിലെ ഒരു പരിപാടിക്കിടെ പ്രസ്താവന നടത്തിയ സുലൈമാന്‍ അബൂതാഹിര്‍ അല്‍ ഹുസൈനി നദ്‌വിയെ രാജ്യത്തു നിന്ന് ഒമാന്‍ പുറത്താക്കിയത്. ഹമാസിനും ഖറദാവിക്കും മുസ്‌ലിം ബ്രദര്‍ ഹുഡിനും അഭയം നല്‍കിയതും അനുകൂല നിലപാടെത്തുതും മൂലമാണ് സഊദിയടക്കമുള്ള രാജ്യങ്ങള്‍ ഖത്തറിനെതിരെ തിരിഞ്ഞത്. സഊദിക്കെതിരെ കടുത്ത ആരോപണങ്ങളുയയര്‍ത്തിയ ഇദ്ദേഹം ഖത്തറിനെതിരായ നീക്കത്തില്‍ സംശയം പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇക്കഴിഞ്ഞ 19 നാണു അദ്ദേഹം ഒമാന്‍ ശരീഅത് കോളജില്‍ വിവാദ പ്രസംഗം നടത്തിയത്.

എന്നാല്‍ സുലൈമാന്‍ നദ്‌വിയുടെ വാദത്തോട് യോജിപ്പില്ലെന്നു ഒമാന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നതായി സഊദി പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഇസ്‌ലാമിക പണ്ഡിതരെ തങ്ങള്‍ ക്ഷണിക്കാറുണ്ടെന്നും എന്നാല്‍ അവര്‍ അവതരിപ്പിക്കുന്ന അഭിപ്രായ പ്രകടനങ്ങള്‍ അവരുടെ മാത്രം വാദഗതികളാണെന്നും അത് തങ്ങളുടേതാകണമെന്നില്ലെന്നും ശരീഅത് കോളജ് അധികൃതര്‍ ട്വിറ്ററിലൂടെ വ്യക്തമാക്കി.

സഊദി നിലപാടുകള്‍ക്കെതിരെ രംഗത്തെത്തിയ ഇന്ത്യന്‍ പണ്ഡിതനെതിരെ രംഗത്തെത്തിയ ഒമാന്‍ നടപടിയെ യുഎന്നിലെ സഊദി പ്രതിനിധി ഡോ: അബ്ദുല്ല അല്‍ മുഅല്ലമി പ്രശംസിച്ചു.

എന്നാല്‍ സുലൈമാന്‍ അബൂതാഹിര്‍ അല്‍ ഹുസൈനി നദ്‌വിയെ ഖത്തര്‍ സ്വാഗതം ചെയ്തതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഖത്തര്‍ വാതിലുകള്‍ ഇപ്പോഴും തുറന്നിട്ടിരിക്കുകയാണെന്നും ഏതു സമയത്തും അദ്ദേഹത്തിന് ഖത്തറിലേക്ക് സ്വാഗതം ചെയ്യുന്നതായും യൂസുഫുല്‍ ഖറദാവിയുടെ കൂടിക്കാഴ്ച നടത്തുന്ന അദ്ദേഹത്തിന്റെ ഫോട്ടോയും മാധ്യമങ്ങള്‍ പുറത്തുവിട്ടു.

 


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Trending News