2019 September 23 Monday
സത്യാന്വേഷിയുടെ ആത്മീയ അന്വേഷണത്തിന്റെ ഭാഗമാണ് നിശബ്ദത

വയോധികനെ യുവാക്കള്‍ കല്ലെറിഞ്ഞു കൊന്നു

 

തിരുവനന്തപുരം: ബാലരാമപുരത്ത് വയോധികനെ യുവാക്കള്‍ കല്ലെറിഞ്ഞ് കൊന്നു. ബാലരാമപുരം തേമ്പാമുട്ടം തുമ്പോട്ടുകോണത്തിന് സമീപം പാറയ്‌ക്കോണത്തു വീട്ടില്‍ കരുണാകരന്‍ (65) ആണ് കൊല്ലപ്പെട്ടത്. കൈത്തറി നെയ്ത്ത് തൊഴിലാളിയാണ് കരുണാകരന്‍. സംഭവത്തെത്തുടര്‍ന്ന് അയല്‍വാസികളായ സന്തോഷ് (40), പ്രവീണ്‍ (21) എന്നിവരെ പൊലിസ് അറസ്റ്റ് ചെയ്തു.
ഞായറാഴ്ച വൈകിട്ട് മദ്യപിച്ച് എത്തിയ കരുണാകരന്‍ തന്റെ വീടിനു സമീപത്തെ വഴിയരികില്‍ ആരോ ഫ്‌ളക്‌സ് ബോര്‍ഡ് വച്ച് എന്നു പറഞ്ഞു ബഹളം വച്ചിരുന്നു. ഇതേചൊല്ലിയുള്ള വാക്കേറ്റമാണ് കല്ലേറില്‍ കലാശിച്ചത്. സന്തോഷും പ്രവീണും ചേര്‍ന്ന് കരുണാകരനെ കല്ലെറിഞ്ഞെന്നാണ് പൊലിസ് പറയുന്നത്. കല്ലേറില്‍ അവശനായ കരുണാകരന്‍ ഭാര്യയെയും കൂട്ടി ജനറല്‍ ആശുപത്രിയിലും അവിടെ നിന്ന് മെഡിക്കല്‍ കോളജിലും ചികിത്സ തേടി. ചികിത്സയിലിരിക്കെ ഇന്നലെ പുലര്‍ച്ചെ മരിക്കുകയായിരുന്നു. ലില്ലിയാണ് കരുണാകരന്റെ ഭാര്യ. മക്കള്‍: ബീന, ബിന്ദു, ബിനു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.