2019 April 20 Saturday
കാലത്തില്‍നിന്ന് നിനക്കു നഷ്ടപ്പെട്ടതിന് ഇനി പകരമില്ല. അതില്‍നിന്ന് നേടിയെടുത്തതാകട്ടെ വിലമതിക്കപ്പെടുകയുമില്ല. -അത്വാഉല്ലാ സിക്കന്തറി

ഓച്ചിറയിലെ കേസില്‍ വഴിത്തിരിവ്: രണ്ടു വര്‍ഷമായി പ്രണയമെന്ന് റോഷന്‍, 18 വയസ്സായെന്ന് പെണ്‍കുട്ടി

 

കൊല്ലം: ഓച്ചിറയില്‍ രാജസ്ഥാനി പെണ്‍കുട്ടിയെ കാണാതായ സംഭവത്തില്‍ വഴിത്തിരിവ്. തങ്ങള്‍ രണ്ടു വര്‍ഷമായി പ്രണയത്തിലെന്നും ഇരുവരും സമ്മതത്തോടെ ഒളിച്ചോടുകയായിരുന്നുവെന്നും കേസിലെ മുഖ്യപ്രതി മുഹമ്മദ് റോഷന്‍ പറഞ്ഞു. തനിക്ക്

റോഷന്‍ തന്നെ തട്ടിക്കൊണ്ട് പോയതല്ലെന്നും തനിക്ക് 18 വയസ് ഉണ്ടെന്നും പെണ്‍കുട്ടി പറഞ്ഞു. സ്വന്തം ഇഷ്ടപ്രകാരമാണു കാമുകനായ റോഷനൊപ്പം പോയത്. വീട്ടുകാര്‍ വേറെ വിവാഹം ആലോചിച്ചത് കൊണ്ടാണ് ഇറങിപോകേണ്ടി വന്നതെന്നും പെണ്‍കുട്ടി പറഞ്ഞു. റോഷനും ഇതേ കാര്യം തന്നെയാണ് മാധ്യമങളോട് പറഞ്ഞത്.

റോഷനേയും പേണ്‍കുട്ടിയേയും ചൊവ്വാഴ്ച രാവിലെയാണ് ബോംബെയില്‍ നിന്ന് പൊലിസ് കസ്റ്റഡിയില്‍ എടുത്തത്. തുടര്‍ന്ന് പൊലിസിനു നല്‍കിയ മൊഴിയിലാണു ഇരുവരും പ്രചരിച്ച കഥ സത്യമല്ല എന്ന് പറഞ്ഞത്.

കേരളാ പൊലീസിന്റെ ഷാഡോ സംഘമാണ് ഇരുവരെയും കണ്ടെത്തിയത്. കരുനാഗപ്പള്ളി അസി കമീഷണറുടെ നേതൃത്വത്തിലും കൊല്ലം സിറ്റി പൊലീസ് കമീഷണറുടെ നേരിട്ടുള്ള നിയന്ത്രണത്തിലുമാണ് അന്വേഷണം നടത്തിവന്നത്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതിന് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. പോക്സോ വകുപ്പ് പ്രകാരമാണ് റോഷനെതിരെ കേസെടുത്തിരുന്നത്. കൊല്ലം സിറ്റി പൊലീസിന്റെയും കരുനാഗപ്പള്ളി പൊലീസിന്റെയും രണ്ടു സംഘങ്ങള്‍ കഴിഞ്ഞ രണ്ടുദിവസമായി മഹാരാഷ്ട്രയിലുണ്ടായിരുന്നു.

ഓച്ചിറ പള്ളിമുക്കിന് സമീപം  ശില്‍പ്പ വില്‍പ്പന നടത്തുന്ന രാജസ്ഥാനില്‍ നിന്നുള്ള ദമ്പതികളുടെ മകളാണ് പെണ്‍കുട്ടി.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.