2019 April 19 Friday
ഒരാളുടെ ഉപദ്രവത്തില്‍ നിന്നും അവന്റെ അയല്‍വാസി നിര്‍ഭയനായില്ലെങ്കില്‍ അവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല -മുഹമ്മദ് നബി (സ)

ഒബാമ ഹിരോഷിമയിലേക്ക്

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ ജപ്പാനിലെ ഹിരോഷിമ നഗരം സന്ദര്‍ശിക്കുന്നതായി റിപ്പോര്‍ട്ട്. മെയ് 21 മുതല്‍ 28 വരെ നടത്തുന്ന ഏഷ്യന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായിട്ടാവും ഹിരോഷിമ സന്ദര്‍ശിക്കുക.ഇതിനോടൊപ്പം വിയറ്റ്‌നാം കൂടെ സന്ദര്‍ശിക്കാനും പദ്ധതിയുണ്ട്. ഹിരോഷിമ സന്ദര്‍ശനം യാഥാര്‍ത്ഥ്യമായാല്‍ പദവിയിലിരിക്കെ ഹിരോഷിമ നഗരം സന്ദര്‍ശിക്കുന്ന ആദ്യ അമേരിക്കന്‍ പ്രസിഡന്റാവും ഒബാമ. ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി വിയറ്റ്‌നാമും ഒബാമ സന്ദര്‍ശിക്കും.
മുന്‍ പ്രസിഡന്റ് ജിമ്മി കാര്‍ട്ടര്‍ ഹിരോഷിമ സന്ദര്‍ശിച്ചിരുന്നു. എന്നാലിത് പദവിയൊഴിഞ്ഞ സമയത്തായിരുന്നു കാര്‍ട്ടറിന്റെ സന്ദര്‍ശനം.
1945 ല്‍ രണ്ടാം ലോകമഹായുദ്ധത്തിന്റെ ഭാഗമായി അമേരിക്ക ഹിരോഷിമയില്‍ നടത്തിയ അണുബോംബ് ആക്രമണത്തില്‍ 140000 ആളുകള്‍ കൊല്ലപ്പെട്ടിരുന്നു. പിന്നീട് ആഗസ്ത് 9 ന് നാഗസാക്കിയിലും അമേരിക്ക അണുബോംബ് വര്‍ഷിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.