2020 July 10 Friday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

അമേരിക്കയുടെ മധ്യേഷ്യൻ സമാധാന പദ്ധതി തള്ളിക്കളയുന്നതായി ഒ ഐ സി

സമാധാനത്തിനായി വേണ്ടത് ഇസ്‌റാഈലിന്റെ അധിനിവേശം അവസാനിപ്പിക്കുക മാത്രം വഴി,

വൈറ്റ് ഹൗസിന്റെ പക്ഷപാതപരമായ സമീപനം,

അബ്‌ദുസ്സലാം കൂടരഞ്ഞി

      റിയാദ്: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കൊണ്ട് വന്ന മിഡിൽ ഈസ്റ്റ് സമാധാന പദ്ധതി സ്വീകാര്യമല്ലെന്നും പൂർണ്ണമായും തള്ളുന്നതായും മുസ്‌ലിം രാജ്യങ്ങളുടെ ഏറ്റവും വലിയ കൂട്ടായ്‌മയായ ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോർപറേഷൻ (ഒഐസി) പ്രഖ്യാപിച്ചു. ജറൂസലം ഫലസ്‌തീൻ രാഷ്ട്രത്തിന്റെ ‘ശാശ്വത തലസ്ഥാനം’ എന്ന് കൂട്ടായ്‌മ വീണ്ടും വ്യക്തമാക്കുകയും ചെയ്‌തു. മധ്യേഷ്യൻ സമാധാനത്തിനായുള്ള യുഎസ് ഭരണകൂടത്തിന്റെ സമാധാന പദ്ധതിക്കെതിരെ ജിദ്ദയിൽ യോഗം ചേർന്ന ഒഐസി അത് നടപ്പാക്കാൻ സഹായിക്കരുതെന്ന് അംഗരാജ്യങ്ങളോട് ആവശ്യപ്പെട്ടു ട്രംപിന്റെ നിർദേശം പൂര്ണമായും തള്ളിക്കളയുകയായിരുന്നു. അമേരിക്കയുടെ ഇസ്‌റാഈൽ-ഫലസ്‌തീൻ സമാധാന കരാർ ഫലസ്‌തീൻ ജനതയുടെ ചുരുങ്ങിയ താത്പര്യങ്ങളോ നിയമാനുസൃതമായ അവകാശങ്ങളോ പാലിക്കുന്നില്ലെന്നും സമാധാന പ്രക്രിയയുടെ ഭാഗങ്ങൾ നിബന്ധനകൾക്ക് വിരുദ്ധവുമാണെന്നും അതിനാൽ ഇത് പൂർണ്ണമായും തള്ളിക്കളയുന്നതായും സംഘടന പ്രസ്‌താവനയിൽ ചൂണ്ടിക്കാട്ടി.

ജിദ്ദയിൽ ചേർന്ന ഒഐസി അടിയന്തിര യോഗം

      ജിദ്ദയിലെ ആസ്ഥാനത്ത് ചേർന്ന അടിയന്തിര യോഗത്തിൽ അംഗ രാജ്ജ്യങ്ങൾ മുഴുവൻ ഒരേ സ്വരത്തിലാണ് അമേരിക്കയുടെ നടപടി ചോദ്യം ചെയ്‌ത്‌ നടപ്പാക്കാൻ  ഒരു നിലക്കും അനുവദിക്കില്ലെന്ന് വ്യക്തമാക്കിയത്. ഫലസ്‌തീൻ രാഷ്ട്രത്തിന്റെ തലസ്ഥാന ജറൂസലം മാത്രമാണെന്നും അറബ്-ഇസ്‌ലാമിക് സ്വഭാവം കൂടിയുള്ള ഈ പ്രദേശം വിട്ടു നൽകാനാവില്ലെന്നും ഒഐസി പ്രഖ്യാപിച്ചു. സമാധാനം ഇസ്‌റാഈലിന്റെ അധിനിവേശം അവസാനിപ്പിക്കുന്നതോടെ മാത്രമേ അവസാനിക്കൂ. ഫലസ്‌തീൻ പ്രദേശത്ത് നിന്നും , പ്രത്യേകിച്ചും, വിശുദ്ധ നഗരമായഅൽ ഖുദ്‌സ് നിലകൊള്ളുന്ന ജറൂസലം പ്രദേശത്ത് നിന്നും മിഡിൽ ഈസ്റ്റ് യുദ്ധത്തോടെ 1967 ജൂൺ മുതൽ ഇസ്‌റാഈൽ അധിനിവേശമുള്ള മറ്റ് അറബ് പ്രദേശങ്ങളിൽ നിന്നും പൂർണമായും ഇസ്‌റാഈൽ പിന്മാറണം. എങ്കിൽ മാത്രമേ സമാധാനം കൈവരിക്കാൻ സാധിക്കൂവെന്ന് പ്രഖ്യാപിച്ച ഒഐസി പ്രശ്‌ന പരിഹാരത്തിനായും മേഖലയിൽ സമാധാനം നില നിൽക്കാനും നിയമപരമായ നിബന്ധനകൾ പാലിക്കണമെന്ന് യുഎസ് ഭരണകൂടത്തോട് ആവശ്യപ്പെടുകയും ചെയ്‌തു.

       ഫലസ്‌തീൻ പ്രദേശങ്ങളിൽ ഏതെങ്കിലും തരത്തിലുള്ള കൊളോണിയൽ അധിനിവേശം നടത്താൻ ഏതെങ്കിലും നടപടികൾ സ്വീകരിക്കുന്നതിനെതിരെ മുന്നറിയിപ്പ് നൽകിയ ഒഐസി അന്തരാഷ്ട്ര സമൂഹം രംഗത്ത് വരണമെന്നും ആവശ്യപ്പെട്ടു. ഫലസ്തീനികൾക്ക് അധിനിവേശ വെസ്റ്റ് ബാങ്കിന്റെ ചില ഭാഗങ്ങളിൽ പരിമിതമായ സ്വയംഭരണം അനുവദിക്കുക മാത്രം ചെയ്യുമ്പോൾ ഇസ്രായേലിനെ അവിടെയുള്ള എല്ലാ വാസസ്ഥലങ്ങളും പിടിച്ചെടുക്കാനും കിഴക്കൻ ജറുസലേം മുഴുവൻ നിലനിർത്താനും അനുവദിക്കുന്ന രീതിയിലുള്ള സമാധാന കരാറാണ് അമേരിക്ക പ്രഖ്യാപിച്ചത്. ഇസ്‌റാഈലിനെ സുഖിപ്പിച്ചുള്ള അമേരിക്കൻ നീക്കം അറബ് ലോകവും ഫലസ്തീനും പൂർണമായും തള്ളിക്കളഞ്ഞിരിക്കുകയാണ്. നേരത്തെ അറബ് ലീഗും ട്രംപ് പദ്ധതിക്കെതിരെ ശക്തമായ എതിർപ്പുമായി രംഗത്തെത്തുകയും പൂർണ്ണമായും തള്ളിക്കളയുന്നെന്ന് പ്രഖ്യാപിക്കുകയും ചെയ്‌തിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News