
പത്തനാപുരം: കൊല്ലം പത്തനാപുരത്ത് കന്യാസ്ത്രീയുടെ മൃതദേഹം കിണറ്റില്‍. പത്തനാപുരം മൗണ്ട് താബോര്‍ ദയേറ കോണ്‍വെന്റിലെ കന്യാസ്ത്രീയാണ് മരണപ്പെട്ടത്. പത്തനാപുരം സെന്റ് സ്റ്റീഫന്‍സ് സ്കൂള്‍ അധ്യാപികയായ സിസ്റ്റര്‍ സൂസനാ(54)ണ് കൊല്ലപ്പെട്ടത്. 12 വര്‍ഷമായി സ്കൂളിലെ അധ്യാപികയാണ് സിസ്റ്റര്‍ സൂസന്.
കോണ്‍വെന്റിനോട് സമീപമുള്ള കിണറിലാണ് മൃതദേഹം കണ്ടെത്തിയത്. കന്യാസ്ത്രീയുടെ മൃതദേഹം കണ്ട കിണറിനു സമീപം മാത്രമല്ല ചോരപാടുകള്‍ കണ്ടെത്തിയത്. ഒറ്റയ്ക്ക് ഒരു മുറിയില്‍ താമസിക്കുന്ന സിസ്റ്റര്‍ സൂസന്റെ മുറിയിലും കോണ്‍വെന്റില്‍ നിന്നും കിണറിലേക്ക് പോകുന്ന വഴിയിലും ചോരപ്പാടുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇത് സംഭവത്തിന്റെ ദുരൂഹത വര്‍ധിപ്പിക്കുന്നു.
മരണത്തില്‍ ദുരൂഹതയുണ്ടെന്ന് പോലിസ് പറഞ്ഞു. സിസ്റ്ററിന്റെ മുടി മുറിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. റൂറല്‍ എസ്.പിയുടെ നേതൃത്വത്തില്‍ പ്രാഥമിക പരിശോധന നടക്കുകയാണ്.