2019 May 23 Thursday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

കന്യാസ്ത്രീയുടെ പരാതി ലഭിച്ചിട്ടില്ല; സഭ പക്ഷപാതം കാണിച്ചിട്ടില്ല: സൂസെപാക്യം

തിരുവനന്തപുരം: ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരായ ലൈംഗികാരോപണത്തില്‍ വിശദീകരണവുമായി കതോലിക് ബിഷപ്പ് കൗണ്‍സില്‍ അധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് സൂസെപാക്യം. പീഡനത്തിരയായെന്ന് പറയുന്ന കന്യാസ്ത്രീയില്‍ നിന്നും കെ.സി.ബി.സിക്ക് പരാതിയൊന്നും ലഭിച്ചിട്ടില്ല. കേസിന്റെ അന്വേഷണം നടക്കുമ്പോഴാണ്. മാധ്യമങ്ങള്‍ ചിലരെ വേട്ടക്കാരനായും ചിലരെ ഇരയായും ചിത്രീകരിക്കും. എന്നാല്‍, ഇത് ശരിയല്ലെന്ന് സൂസെപാക്യം പറഞ്ഞു.

സഭ ആരോടും പക്ഷപാതം കാണിച്ചിട്ടില്ല. രണ്ടു പേരോടും സമദൂര നിലപാടാണ് സഭ എടുത്തിട്ടുള്ളതെന്ന് സൂസെപാക്യം പറഞ്ഞു. കേസില്‍ ആരു തോറ്റാലും ജയിച്ചാലും അതിന്റെ വേദനയും അപമാനവും സഭ ഏറ്റെടുക്കണം. കാരണം, രണ്ടു പേരും സഭയുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.