2019 July 19 Friday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

ട്രംപിനെതിരെ നഗ്നപ്രതിഷേധവുമായി സ്ത്രീകള്‍

ക്ലീവ്‌ലന്‍ഡ്: യു.എസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായ ഡൊണാള്‍ഡ് ട്രംപിനെതിരെ സ്ത്രീകളുടെ വേറിട്ട പ്രതിഷേധം. നൂറിലേറെ സ്ത്രീകള്‍ നഗ്നരായി കണ്ണാടിയുമേന്തിയാണ് ട്രംപിനെതിരെ തങ്ങളുടെ പ്രതിഷേധം അറിയിച്ചത്. ട്രംപ് പ്രസിഡന്റാകാന്‍ അര്‍ഹനല്ലെന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ഇന്‍സ്റ്റലേഷന്‍ സംഘടിപ്പിച്ചത്. ഫോട്ടൊഗ്രഫര്‍ സ്‌പെന്‍സര്‍ ടൂണിക്കാണ് റിപ്പബ്ലിക്കന്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ നടക്കുന്നതിന്റെ സമീപം ഇന്‍സ്റ്റലേഷന്‍ നടത്തിയത്. 

ട്രംപിനെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കാനിരിക്കെയാണ് സ്ത്രീകള്‍ ഇത്തരമൊരു പ്രതിഷേധവുമായി രംഗത്തു വന്നിരിക്കുന്നത്. നവംബര്‍ എട്ടിനാണ് യു.എസില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇന്‍സ്റ്റലേഷന്‍ ചിത്രങ്ങള്‍ ഇതിനു മുന്‍പെ തന്നെ പുറത്തുവിടുമെന്ന് ടൂണിക്ക് അറിയിച്ചു. ട്രംപിന്റെ വിഢിത്തം നിറഞ്ഞ ചിന്താഗതിയെ എതിര്‍ക്കാനാണ് ഈ ഇന്‍സ്റ്റലേഷന്‍ സംഘടിപ്പിച്ചതെന്നും ടൂണിക് പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.