2019 September 16 Monday
വിശുദ്ധനും പാപിയും തമ്മില്‍ ആകെയുള്ള വ്യത്യാസം, വിശുദ്ധന് ഒരു ഭൂതകാലമുണ്ടായിരുന്നുവെന്നതും, പാപിയ്ക്ക് ഒരു ഭാവികാലമുണ്ടെന്നതും മാത്രം.

ഡല്‍ഹി യൂനിവേഴ്‌സിറ്റിയിലെ സവര്‍ക്കര്‍ പ്രതിമക്ക് എന്‍.എസ്.യു വക ചെരുപ്പുമാല

 

ന്യൂഡല്‍ഹി: ഡല്‍ഹി സര്‍വകലാശാലയില്‍ (ഡി.യു) അനുമതിയില്ലാതെ രണ്ടുദിവസം മുന്‍പ് സ്ഥാപിച്ച ഹിന്ദുമഹാസഭാ സ്ഥാപകന്‍ സവര്‍ക്കറുടെ പ്രതിമയില്‍ ചെരുപ്പുമാല ചാര്‍ത്തി കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി സംഘടന (എന്‍.എസ്.യു.ഐ) നേതാക്കള്‍. ചെരുപ്പുമാല ചാര്‍ത്തിയ ശേഷം എന്‍.എസ്.യു നേതാക്കള്‍ പ്രതിമക്കു മേല്‍ കരിമഷിയും പുരട്ടി. ഇന്നലെ അര്‍ധരാത്രിയോടെയാണ് സംഭവം.

യൂനിവേഴ്‌സിറ്റി നോര്‍ത്തി കാംപസില്‍ ആര്‍ട് ഫാക്കല്‍റ്റി ഗേറ്റിന് മുന്‍വശം ചൊവ്വാഴ്ച രാവിലെയാണ് എ.ബി.വി.പി പ്രവര്‍ത്തകര്‍ സവര്‍ക്കറുടെ പ്രതിമ സ്ഥാപിച്ചത്. യൂനിവേഴ്‌സിറ്റി അധികൃതരുടെ അനുമതിയില്ലാതെ സവര്‍ക്കറുടെ പ്രതിമ സ്ഥാപിച്ച നടപടിക്കെതിരെ വന്‍ പ്രതിഷേധം ഉയരുകയും കാംപസില്‍ സംഘര്‍ഷാവസ്ഥക്ക് കാരണമാവുകയും ചെയ്തിരുന്നു. ഇതിന് തൊട്ടടുത്ത ദിവസമാണ് എന്‍.എസ്.യുവിന്റെ വേറിട്ട പ്രതിഷേധ പരിപാടി.

NSUI leaders put shoe garland around Savarkar statue, blacken face


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News