2019 July 23 Tuesday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

എന്‍.ആര്‍.ഐ അക്കൗണ്ടുകള്‍ പരിശോധിക്കാന്‍ ആദായവകുപ്പ് നടപടി

മുംബൈ: വിദേശത്തുള്ള ഇന്ത്യക്കാരുടെ ബാങ്ക് ഇടപാടുകള്‍ പരിശോധിക്കാന്‍ ആദായ നികുതി വകുപ്പ് നടപടിയെടുക്കുന്നു. ആദായ നികുതി റിട്ടേണില്‍ ഇതിനനുസരിച്ചുള്ള മാറ്റങ്ങള്‍ വരുത്താന്‍ വകുപ്പ് തീരുമാനിച്ചുകഴിഞ്ഞു.

ആദായ നികുതി നിയമപ്രകാരം ഒരു വര്‍ഷത്തില്‍ 182 ദിവസമോ അതിലധികമോ വിദേശത്ത് കഴിഞ്ഞവര്‍ക്ക് അവരുടെ വിദേശ വരുമാനം അവിടത്തെ ബാങ്കുകളില്‍ സൂക്ഷിക്കാമായിരുന്നു. ഇത് നിയമവിധേയമായ സമ്പാദ്യമായാണ് കരുതിയിരുന്നത്. എന്നാല്‍ ഇനിമുതല്‍ ഇവയും നിരീക്ഷണത്തിന് വിധേയമാക്കാനാണ് ആദായനികുതി വകുപ്പിന്റെ തീരുമാനം.

ബാങ്ക് അക്കൗണ്ടുകള്‍, ബാങ്കുകളുടെ പേര്, ഓഫീസ്, സ്വിഫ്റ്റ് കോഡ്, ഇന്റര്‍നാഷനല്‍ ബാങ്ക് അക്കൗണ്ട് നമ്പര്‍ തുടങ്ങിയവയും ഇതുപ്രകാരം വെളിപ്പെടുത്തേണ്ടതായി വരും. എന്നാല്‍ നികുതി റിട്ടേണില്‍ മാറ്റംവരുത്തിയതല്ലാതെ നിയമത്തില്‍ മാറ്റം വരുത്തിയിട്ടില്ല. നികുതി ഈടാക്കാന്‍ കഴിയാത്ത വരുമാനത്തിന്റെ വിവരങ്ങള്‍ എന്തിനാണെന്നാണ് സാമ്പത്തിക നിരീക്ഷകരുടെ ചോദ്യം.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.