2019 December 10 Tuesday
ജി സി സി ഉച്ചകോടി ഇന്ന് റിയാദിൽ: ഖത്തർ അമീർ പങ്കെടുക്കുമോയെന്നു ഉറ്റു നോക്കി അറബ് ലോകം

ദേശീയ പൗരത്വ പട്ടിക രാജ്യത്തുടനീളം നടപ്പാക്കും, ഏതെങ്കിലും മത വിഭാഗത്തെ മാത്രം പുറത്താക്കില്ല: അമിത്ഷാ

 

അസമില്‍ പ്രവര്‍ത്തികമാക്കി വരുന്ന പൗരന്മാര്‍ക്കായുള്ള ദേശീയ പൗരത്വ പട്ടിക (എന്‍ആര്‍സി) രാജ്യത്തുടനീളം നടപ്പിലാക്കുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. പൗരന്മാര്‍ക്കായുള്ള ദേശീയ പട്ടിക നടപ്പിലാക്കുമ്പോള്‍ തന്നെ ഏതെങ്കിലും മതത്തില്‍ നിന്നുള്ള ആരും പരിഭ്രമിക്കേണ്ടതില്ലെന്നും അമിത് ഷാ പാര്‍ലമെന്റില്‍ പറഞ്ഞു. എല്ലാവരേയും പൗരന്മാരുടെ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള ഒരു പ്രക്രിയ മാത്രമാണ് എന്‍ആര്‍സി എന്ന് രാജ്യസഭയില്‍ സംസാരിച്ച അമിത് ഷാ പറഞ്ഞു.

‘എന്‍ആര്‍സി രാജ്യമെമ്പാടും നടപ്പിലാക്കും, അതേ സമയം തന്നെ അസമില്‍ ഒരിക്കല്‍ കൂടി എന്‍ആര്‍സി നടക്കും, ഒരു മതത്തില്‍ നിന്നുള്ള ആരും ആശങ്കപ്പെടേണ്ടതില്ല, ‘അദ്ദേഹം പറഞ്ഞു.

അസം പൗരത്വ പട്ടികയില്‍ നിന്ന് 19 ലക്ഷം പേരാണ് പുറത്തായത്. ഇവരില്‍ ഭൂരിഭാഗവും ഇന്ത്യന്‍ പൗരന്മാരാണെന്ന തങ്ങളുടെ അവകാശവാദങ്ങള്‍ തെളിയിക്കാന്‍ മതിയായ രേഖകള്‍ ഹാജരാക്കാത്തവരാണെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു; ഇവരെ ഉടനടി നിയമവിരുദ്ധ കുടിയേറ്റക്കാരായി പ്രഖ്യാപിക്കില്ലെന്നും സര്‍ക്കാര്‍ പറയുന്നു. വിദേശികളുടെ ട്രൈബ്യൂണലുകളില്‍ അപ്പീല്‍ നല്‍കാനും തുടര്‍ന്ന് കോടതികളെ സമീപിക്കാനും ഇവര്‍ക്ക് അവസരമുണ്ട്.

എന്‍ആര്‍സിയില്‍ നിന്ന് പുറത്തായ ആളുകള്‍ക്ക് ട്രൈബ്യൂണലുകളെ സമീപിക്കാമെന്നും അസം സര്‍ക്കാര്‍ ഇവര്‍ക്ക് സാമ്പത്തിക സഹായം നല്‍കുമെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News