2019 December 16 Monday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

നിങ്ങള്‍ അറിയാതെ നിങ്ങളെ ആരെങ്കിലും വാട്‌സാപ്പ് ഗ്രൂപ്പില്‍ ചേര്‍ക്കുന്നുണ്ടോ? എങ്കില്‍ ഇത് പോലെ ചെയ്യൂ

 

സാന്‍ഫ്രാന്‍സിസ്‌കോ: വാട്‌സാപ്പ് ഗ്രൂപ്പുകള്‍ ഉപകാരപ്രദമാണെന്ന പോലെ തന്നെ പലര്‍ക്കും അത് ഒരു തലവേദനയുമാണ്. പ്രഫഷനല്‍ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുകയും പൊതുരംഗങ്ങളില്‍ സജീവമായി ഇടപെടുകയും ചെയ്യുന്ന ഒരാള്‍ ശരാശരി 20- 30 ഗ്രൂപ്പുകളിലെങ്കിലും അംഗവുമായിരിക്കും. ഇത്തരം ഗ്രൂപ്പുകളില്‍ തുടര്‍ച്ചയായി വരുന്ന ചിത്രങ്ങളും വിഡിയോകളും കൊണ്ട് മൊബൈല്‍ പോണ്‍ ഗാലറി നിറയുകയുംചെയ്യും. പല ഒഴിച്ചുകൂടാന്‍ പറ്റാത്ത ഗ്രൂപ്പുകളിലും നാം അംഗമായിരിക്കും. എന്നാല്‍, ഇതിന് പുറമെയാണ് അനവാശ്യമായ കൂട്ടായ്മകളിലും നമ്മെ ആഡ് ചെയ്യുന്ന രീതി.

പലപ്പോഴും നമുക്ക് ഒഴിച്ചുകൂടാന്‍ കഴിയാത്ത വ്യക്തികളാവും നമ്മെ ഇത്തരം ഗ്രൂപ്പുകളില്‍ ആഡ് ചെയ്യുക. അതിനാല്‍ നമുക്ക് പൊടുന്നനെ ലെഫ്റ്റ് അടിച്ചുപോവാന്‍ കഴിയാത്ത സാഹചര്യവും ഉണ്ടാവും. അതിനെല്ലാം പുറമെ നമ്മളറിയാതെ തന്നെ ചില ഗ്രൂപ്പുകളില്‍ നമ്മെ അഡ്മിനും ആക്കിയിരിക്കും. ഇതോടെ ആ ഗ്രൂപ്പില്‍ നിയമവിരുദ്ധമായ ഏതെങ്കിലും സന്ദേശം പ്രചരിക്കുകയാണെങ്കില്‍ അതിനു നമ്മളും നിയമനടപടി നേരിടേണ്ടിവരികയും ചെയ്യും.

ഇത്തരം കാര്യങ്ങളില്‍ നിന്നെല്ലാം രക്ഷപ്പെടാനുള്ള മാര്‍ഗമാണ് ഏതൊരാള്‍ക്കും നമ്മുടെ അനുവാദമില്ലാതെ വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ ആഡ് ചെയ്യാന്‍ കഴിയാത്ത വിധം സെറ്റിങ്‌സില്‍ മാറ്റംവരുത്തുന്ന സംവിധാനം.

സെറ്റിങ്‌സിലെ മാറ്റം ഇങ്ങനെ:

1- വാട്‌സാപ്പ് ഓപണ്‍ ചെയ്യുക

2- വാട്‌സാപ്പിന്റെ മുകളിലുള്ള മൂന്ന് ചെറിയ പോയിന്റുകളില്‍ ക്ലിക്ക് ചെയ്യുക

3- അപ്പോള്‍ കാണുന്ന Settings സെലക്ട് ചെയ്യുക

4- തുടര്‍ന്ന് Accounts സെലക്ട് ചെയ്ത് Privacy യിലേക്ക് പോവുക

5- Privacyയില്‍ താഴേക്ക് സ്‌ക്രോള്‍ ചെയ്താല്‍ Groups എന്ന് കാണാം.

6- Groupsല്‍ ക്ലിക് ചെയ്യുമ്പോള്‍ എല്ലാ വര്‍ക്കും (Everyone), മൈ കോണ്‍ടാക്ട്‌സ് (ങ്യ ഇീിമേരെേ) മൈ കോണ്‍ടാക്ട് എക്‌സപ്റ്റ് (My Contatsc Except..) എന്നീ മൂന്ന് ഒപ്ഷനുകള്‍ കാണാം. ഇതില്‍ ‘എല്ലാവര്‍ക്കും’ എന്നത് സെലക്ട് ചെയ്താല്‍ നമ്മള്‍ ഇതുവരെ അറിയാത്ത, യാതൊരു ബന്ധവുമില്ലാത്തവര്‍ക്കും നമ്മെ ഗ്രൂപ്പുകളില്‍ ആഡ് ചെയ്യാന്‍ കഴിയും. ‘മൈ കോണ്‍ടാക്ട്‌സ്’ എന്നത് സെലക്ട് ചെയ്താല്‍ നമ്മുടെ ഫോണില്‍ ആരുടെയെല്ലാം നമ്പര്‍ ഉണ്ടോ അവര്‍ക്ക് മാത്രമെ നമ്മെ ആഡ് ചെയ്യാനാവൂ. ഇനി മൂന്നാമത്തെ ഒപ്ഷന്‍ തെരഞ്ഞെടുത്താല്‍ നമ്മുടെ കോണ്‍ടാക്ട് ലിസ്റ്റ് വരും. അതില്‍ ഇഷ്മുള്ളവര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയാല്‍ അവര്‍ക്ക് മാത്രമെ നമ്മെ ഏതെങ്കിലും ഗ്രൂപ്പില്‍ ആഡ് ചെയ്യാന്‍ കഴിയൂ.

Now you cannot be added to a WhatsApp Group without your permission; Here’s how


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News