2019 August 26 Monday
ഹൃദയത്തില്‍ സത്യമുള്ളവന്‍ തന്റെ നാവിനെ പറ്റി ഭയപ്പെടേണ്ടതില്ല

തല്‍ക്കാലം ശബരിമല കയറണ്ട; സുരേന്ദ്രന്റെ ഹരജി റാന്നി കോടതിയും തള്ളി

റാന്നി: ശബരിമലയില്‍ പ്രവേശിക്കുന്നതിനായി ബി.ജെ.പി ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ സമര്‍പ്പിച്ച ഹരജി റാന്നി മജിസ്‌ട്രേറ്റ് കോടതി തള്ളി. സന്നിധാനത്ത് സ്ത്രീയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ അറസ്റ്റിലായ സുരേന്ദ്രന്റെ പ്രധാന ഉപാധി നിലനില്‍ക്കുന്നതിനാലാണ് ഹരജി തള്ളിയത്.

കര്‍ശന ഉപാധികളോടെ ജാമ്യം നേടിയ സുരേന്ദ്രന്റെ പ്രധാന ജാമ്യവ്യവസ്ഥ പത്തനംതിട്ടയില്‍ പ്രവേശിക്കരുതെന്നാണ്. ഈ സാഹചര്യത്തിലാണ് ഹരജി തള്ളിയത്.

ശബരിമലയില്‍ മകരവിളക്കിന് പോകാന്‍ ജാമ്യവ്യവസ്ഥയില്‍ ഇളവു തേടി സുരേന്ദ്രന്‍ നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹരജി പരിഗണിക്കുന്നതിനിടെ ശബരിമലയില്‍ സ്ഥിതി ശാന്തമാണെന്നും അത് തകര്‍ക്കുമോയെന്നും കോടതി സുരേന്ദ്രനോട് ചോദിച്ചു. ഈ സീസണില്‍ തന്നെ പോകണമെന്ന് നിര്‍ബന്ധമുണ്ടോയെന്നും കോടതി ചോദിച്ചു. കെട്ടു നിറച്ചിട്ടുണ്ടെന്ന് സുരേന്ദ്രന്‍ കോടതിയില്‍ മറുപടി നല്‍കി.
ഏതെങ്കിലും മലയാള മാസം ഒന്നാം തിയതി പോയാല്‍ പോരേയെന്നും കോടതി ചോദിച്ചു. ശബരിമലയിലെ സമാധാന അന്തരീക്ഷം നശിപ്പിക്കാന്‍ ബോധപൂര്‍വ്വമായ ശ്രമമാണ് പ്രതി നടത്തുന്നതെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഈ സീസണില്‍ സുരേന്ദ്രനെ ശബരിമലയില്‍ പ്രവേശിക്കാന്‍ അനുവദിക്കരുതെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.