2018 November 15 Thursday
ഒരു കടമ നിര്‍വഹിച്ചുകഴിഞ്ഞാലുള്ള പ്രതിഫലം മറ്റൊന്ന് നിറവേറ്റാനുള്ള ശക്തിയാണ്.

ടോള്‍ പിരിവു കേന്ദ്രത്തിനും കാവിയടിച്ച് യോഗി

ലക്‌നൗ: മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അധികാരത്തിലേറിയ നാള്‍ മുതല്‍ നടത്തുന്ന കാവിയടിക്കല്‍ സംസ്ഥാനമൊട്ടാകെ തുടരുന്നു. മുസഫര്‍ നഗറിലെ ഷഹരാന്‍പൂര്‍ ഹൈവേയിലുള്ള ടോള്‍ പിരിവു കേന്ദ്രവും പഴയ നിറംമാറ്റി കാവിയടിച്ചു.

യോഗി സര്‍ക്കാറിന്റെ ആസ്ഥാനമന്ദിരം, ഔദ്യോഗിക വസതി, ലക്‌നൗവിലെ ലാല്‍ ബഹദൂര്‍ ശാസ്ത്രി ഭവന്‍, 80 വര്‍ഷത്തോളം പഴക്കമുള്ള പൊലിസ് സ്റ്റേഷന്‍, ഹജ്ജ് കമ്മിറ്റി ഓഫിസിന്റെ ചുറ്റുമതില്‍ എന്നിവ കഴിഞ്ഞ ഒക്ടോബറില്‍ കാവിയടിച്ചിരുന്നു.

സര്‍ക്കാര്‍ പുതുതായി നിര്‍മ്മിച്ച ബസുകള്‍ക്കും കാവിനിറമാണ്. യോഗങ്ങളില്‍ പങ്കെടുക്കുമ്പോള്‍ മുഖ്യമന്ത്രിയുടെ ഇരിപ്പിടത്തില്‍ വിരിക്കുന്ന ടൗവലുകളും കാവി നിറത്തിലുള്ളവയാണ്.

സര്‍ക്കാര്‍ പദ്ധതികള്‍ വിവരിക്കുന്ന കൈപ്പുസ്തകങ്ങളുടെ കവറുകള്‍, സര്‍ക്കാര്‍ പോസ്റ്ററുകള്‍, പരസ്യങ്ങള്‍ എന്നിവയുടെ നിറവും കാവി തന്നെ.


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.