2019 August 25 Sunday
ഹൃദയത്തില്‍ സത്യമുള്ളവന്‍ തന്റെ നാവിനെ പറ്റി ഭയപ്പെടേണ്ടതില്ല

വടകരയില്‍ മത്സരിക്കില്ല; കൊലപാതകിയെ തോല്‍പ്പിക്കാന്‍ പിന്തുണ യു.ഡി.എഫിനെന്ന് ആര്‍.എം.പി

കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വടകരയില്‍ മത്സരിക്കില്ലെന്ന് ആര്‍.എം.പി കെ.കെ രമ അറിയിച്ചു. യു.ഡി.എഫ് സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കുമെന്നും രമ അറിയിച്ചു.

കൊലയാളി വിജയിക്കരുത്. പി. ജയരാജന്റെ തോല്‍വി ഉറപ്പാക്കുകയാണ് ലക്ഷ്യം. അതിനു വേണ്ടതെല്ലാം ചെയ്യും. ഇല്ലെങ്കില്‍ അണികളോട് മറുപടി പറയേണ്ടി വരുമെന്നും രമ പറഞ്ഞു.

ആര്‍.എം.പി എല്ലാ തവണയും മത്സരിക്കാറുണ്ട്. എന്നാല്‍, ഇത്തവണ ടി.പി ചന്ദ്രശേഖരന്റെ കൊലപാതകത്തിന് പിന്നില്‍ നിന്നയാളാണ് സി.പി.എം സ്ഥാനാര്‍ഥി. യു.ഡി.എഫിന്റെ രാഷ്ട്രീയ നിലപാടിനോട് യോജിപ്പില്ലെങ്കിലും പി.ജയരാജനെ തോല്‍പ്പിക്കുന്നതിന് വേണ്ടിയാണ് യു.ഡി.എഫിനെ പിന്തുണയ്ക്കുന്നതെന്നും കെ.കെ രമ പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News

Trending News