2020 June 06 Saturday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

‘അമേരിക്കയോടുള്ള ഇന്ത്യയുടെ സമീപനം മികച്ചതല്ല’; വ്യാപാരക്കരാര്‍ ഇപ്പോഴില്ലെന്ന് ട്രംപ്

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനവേളയില്‍ വിപുലമായ വ്യാപാരക്കരാര്‍ ഇരുരാജ്യങ്ങളും തമ്മില്‍ ഒപ്പിട്ടേക്കില്ല. വ്യാപാരകരാറില്‍ ഇന്ത്യയുടെ ഭാഗത്തുനിന്നുള്ള പ്രതികരണം മികച്ച രീതിയിലുള്ളതല്ലെന്ന് ട്രംപ് പറഞ്ഞു

അമേരിക്കന്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷം മാത്രമേ വ്യാപര കരാര്‍ സംബന്ധിച്ച് തീരുമാനമുണ്ടാകുകയുള്ളൂവെന്ന സൂചനയാണ് ട്രംപ് നല്‍കുന്നത്.

‘അമേരിക്കയും ഇന്ത്യയുമായി വ്യാപാരക്കരാറുണ്ടാകും. എന്നാല്‍ വലിയ കരാര്‍ ഞാന്‍ മറ്റൊരു അവസരത്തിനു വേണ്ടി സൂക്ഷിക്കുകയാണ്.’-ട്രംപ് പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഞാന്‍ വളരെയധികം ഇഷ്ടപ്പെടുന്നു. വിമാനത്താവളത്തിനും പരിപാടിയുടെ വേദിക്കുമിടയില്‍ 70ലക്ഷം പേരുണ്ടാകുമെന്ന് മോദി പറഞ്ഞതായും ട്രംപ് കൂട്ടിച്ചേര്‍ത്തു.

ഫെബ്രുവരി 24, 25 തിയതികളിലാണ് ട്രംപ് ഇന്ത്യയിലെത്തുന്നത്. അമേരിക്കന്‍ പ്രസിഡന്റായ ശേഷം ആദ്യമായിട്ടാണ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.