2019 September 23 Monday
സത്യാന്വേഷിയുടെ ആത്മീയ അന്വേഷണത്തിന്റെ ഭാഗമാണ് നിശബ്ദത

മരിച്ചുവീണാലും ഫ്‌ളാറ്റ് പൊളിക്കാന്‍ അനുവദിക്കില്ലെന്ന് ഉടമകള്‍

 

 

കൊച്ചി: മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ നഗരസഭ നടപടികളുമായി മുന്നോട്ട് പോകുമ്പോള്‍ പ്രതിഷേധം ശക്തമാക്കി ഫ്‌ളാറ്റുടമകള്‍. മരിച്ചുവീണാലും ഫ്‌ളാറ്റ് പൊളിക്കാന്‍ അനുവദിക്കില്ലെന്ന് ഫ്‌ളാറ്റുടമകള്‍ പറഞ്ഞു. നോട്ടിസ് പതിച്ചാലും ഒഴിയുന്ന പ്രശ്‌നമില്ലെന്നും തങ്ങളുടെ ഡിമാന്‍ഡുകള്‍ സര്‍ക്കാര്‍ അംഗീകരിക്കണമെന്നും മരട് ഭവന സംരക്ഷണ സമിതി ചെയര്‍മാന്‍ അഡ്വ. ഷംസുദ്ദീന്‍ കരുനാഗപ്പള്ളി പറഞ്ഞു. ആയിരക്കണക്കിന് വീടുകളാണ് നിയമം ലംഘിച്ച് ഇവിടെ നിര്‍മിച്ചിരിക്കുന്നത്. അതും ഇക്കൂട്ടത്തില്‍ പൊളിച്ചുകളയുമോ എന്ന് ഫ്‌ളാറ്റുടമകള്‍ ചോദിക്കുന്നു. ഓരോ വ്യക്തിക്കും ഓരോ നിയമമാണ് ഇവിടെ നടപ്പാക്കുന്നത്. തങ്ങള്‍ നിയമം ലംഘിച്ചിട്ടില്ല. തങ്ങളുടെ കുട്ടികളുടെ ഈ അധ്യയന വര്‍ഷത്തെ പഠനം പൂര്‍ത്തിയാക്കാനെങ്കിലും സാവകാശം അനുവദിക്കണമെന്നും ഉടമകള്‍ ആവശ്യപ്പെട്ടു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.