2019 February 22 Friday
ശരീരത്തിനു സൗന്ദര്യം എന്നതുപോലെയാണ് മനസ്സിന് തെളിമയാര്‍ന്ന ചിന്ത -ലാറേഷ് ഫുക്കോള്‍ഡ്

സൈനികരെ സമൂഹ മാധ്യമങ്ങളില്‍നിന്നു മാറ്റി നിര്‍ത്താനാകില്ല: കരസേനാ മേധാവി

ന്യൂഡല്‍ഹി: സൈനികര്‍ സമൂഹ മാധ്യമങ്ങളും സ്മാര്‍ട്ട്‌ഫോണുകളും ഉപയോഗിക്കുന്നത് തടയാന്‍ സാധിക്കില്ലെന്നും എന്നാല്‍ ഇതിന്റെ ഉപയോഗം അച്ചടക്കപരമായിരിക്കണമെന്നും കരസേനാ മേധാവി ബിബിന്‍ റാവത്ത്.

സൈനികരോട് സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കരുതെന്ന് പറയാന്‍ സാധിക്കില്ല. അതുകൊണ്ടുതന്നെ അത് ഉപയോഗിക്കാന്‍ അനുവദിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു.

സൈനികര്‍ സമൂഹ മാധ്യമങ്ങള്‍ ഉപയോഗിക്കേണ്ടത് ശത്രുരാജ്യങ്ങളുടെ മനസുകളെ സ്വാധീനിച്ചു കൊണ്ടുള്ള യുദ്ധത്തിനായിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമൂഹ മാധ്യമങ്ങള്‍ സൈനികര്‍ ഉപയോഗിക്കരുതെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഫേസ്ബുക്ക് ,യൂടൂബ്, ട്വിറ്റര്‍ എന്നിവയിലൂടെ മുതിര്‍ന്ന സൈനികരെ വിമിര്‍ശിക്കുന്ന വിഡിയോകള്‍ പുറത്തുവന്നിരുന്നു.


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.