2019 March 19 Tuesday
നല്ല ഹൃദയം സ്വര്‍ണത്തേക്കാള്‍ വിലപിടിപ്പുള്ളതാണ് – ഷേക് സ്പിയര്‍

കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സഹകരിക്കാത്തതിനാലാണ് മുഖ്യമന്ത്രിക്ക് പെരിയയിലെത്താന്‍ കഴിയാത്തതെന്ന് പി. കരുണാകരന്‍ എം.പി

കാസര്‍കോട്: പെരിയയിലുണ്ടായ ഇരട്ട കൊലപാതകത്തില്‍ കൊല്ലപ്പെട്ടവരുടെ വീടുകള്‍ സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയ്യാറായിരുന്നു. എന്നാല്‍, കോണ്‍ഗ്രസ് നേതാക്കള്‍ സഹകരിക്കാന്‍ തയ്യാറാവാത്തതിനാലാണ് മുഖ്യമന്ത്രിയുടെ സന്ദര്‍ശനം നടക്കാത്തതെന്ന് സി.പി.എം നേതാവ് പി. കരുണാകരന്‍ എം.പി പറഞ്ഞു.

സംഭവത്തിനു ശേഷം യൂത്ത് കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ ആക്രമിക്കപ്പെട്ട സി.പി.എം ഓഫിസ് സന്ദര്‍ശിക്കാന്‍ പെരിയയിലെത്തിയതായിരുന്നു കരുണാകരന്‍ എം.പി. അക്രമസംഭവങ്ങളില്‍ അഞ്ചു കോടിയുടെ നാശനഷ്ടമുണ്ടായതായി അദ്ദേഹം പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.