2019 December 11 Wednesday
ഐക്യാഹ്വാനം ചെയ്ത് റിയാദിൽ ഗൾഫ് ഉച്ചകോടി

രാജ്യത്തിനു വേണ്ടത് കാവല്‍ക്കാരനെയല്ല, നല്ലൊരു പ്രധാനമന്ത്രിയെയാണ്: കൗമാരക്കാരന്റെ മോദി വിമര്‍ശനം വൈറലാവുന്നു

ന്യൂഡല്‍ഹി: താന്‍ രാജ്യത്തിന്റെ കാവല്‍ക്കാരനാണെന്ന് പറയുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിക്കുന്ന കൗമാരക്കാരന്റെ വീഡിയോ വൈറലാവുന്നു. ആജ്തക് ചാനലിലെ ‘ Takkar’ എന്ന പരിപാടിക്കിടെയാണ് ബി.ജെ.പി വക്താവിന് നേരെ കൗമാരക്കാരന്റെ വിമര്‍ശനം.

‘ 2014ന് മുമ്പ് ഇന്ത്യ പാമ്പാട്ടികളുടെ നാടായിരുന്നു എന്നാണ് മോദി പറഞ്ഞിരുന്നത്. എന്നാല്‍, പ്രധാനമന്ത്രി കുട്ടിയും കോലും കളിച്ചു നടക്കുന്ന സമയത്ത് ഇന്ത്യ ഭക്രാനംഗല്‍ അണക്കെട്ടുണ്ടാക്കിയിട്ടുണ്ട്. മോദി ജനിച്ച സമയത്ത് ശാസ്ത്ര വിദ്യാഭ്യാസത്തിനായി ഇന്ത്യ ഹോമി ഭാഭ സെന്റര്‍ സ്ഥാപിച്ചിട്ടുണ്ട്.’ നിങ്ങള്‍ ഒരു സമയത്ത് പക്കാവട ഉണ്ടാക്കാന്‍ യുവാക്കളോട് പറയുന്നു. ചില സമയത്ത് കാവല്‍ക്കാരെ കുറിച്ച് സംസാരിക്കുന്നു. എന്നാല്‍, രാജ്യത്തിനു വേണ്ടത് കാവല്‍ക്കാരനെയല്ല, നല്ലൊരു പ്രധാനമന്ത്രിയെയാണെന്ന് പരിപാടിയില്‍ കൗമാരക്കാരന്‍ പറഞ്ഞു.

വെറും 26 സെക്കന്റ് മാത്രമുള്ള വീഡിയോ നിരവധി പേരാണ് കണ്ടത്.

 

രാഹുല്‍ഗാന്ധിയുടെ പ്രശസ്തമായ ‘കാവല്‍ക്കാരന്‍ കള്ളനാണ്’ എന്ന പ്രയോഗത്തെ മറികടക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആരംഭിച്ചതാണ് മേം ഭീ ചൗക്കീദാര്‍ ക്യാംപയിന്‍. ക്യാംപയിനില്‍ നിരവധി ബി.ജെ.പി നേതാക്കള്‍ ട്വിറ്ററില്‍ പേരിനൊപ്പം ചൗകിദാര്‍ പ്രയോഗം ചേര്‍ത്തിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News