2019 February 22 Friday
ശരീരത്തിനു സൗന്ദര്യം എന്നതുപോലെയാണ് മനസ്സിന് തെളിമയാര്‍ന്ന ചിന്ത -ലാറേഷ് ഫുക്കോള്‍ഡ്

ഉത്തരകൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചു

സോള്‍: മുങ്ങികപ്പലില്‍ നിന്ന് വിക്ഷേപിക്കാവുന്ന ബാലിസ്റ്റിക് മിസൈല്‍ ഉത്തരെകാറിയ വിജയകരമായി പരീക്ഷിച്ചതായി റിപ്പോര്‍ട്ട്. ഉത്തരകൊറിയ വടക്കു കിഴക്കന്‍ തുറമുഖമായ സിന്‍പോയില്‍ നിന്ന് ശനിയാഴ്ച്ച വൈകീട്ട് 6.30 ഒാടെ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ച വിവരം ദക്ഷിണകൊറിയന്‍ പ്രതിരോധ മന്ത്രാലയമാണ് പുറത്തുവിട്ടത്.

മെയ് ആദ്യവാരത്തില്‍ നടക്കുന്ന കോണ്‍ഗ്രസില്‍ ആണവായുധ മേഖലയില്‍ വരുത്തിയ പുരോഗതി പ്രയോജനം ചെയ്യും എന്നുള്ളതിനാലാണ് കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ ആണവ പരീക്ഷണം തുടരുന്നത്.എന്നാല്‍ ആണവ പരീക്ഷണങ്ങള്‍ നടത്തുന്നതില്‍ നിന്ന് യു.എന്‍ ഉത്തരകൊറിയയെ വിലക്കിയിരുന്നു. വിലക്ക മറികടന്നാണ് ഉത്തരകൊറിയ പരീക്ഷണം തുടരുന്നത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.