2019 August 25 Sunday
ഹൃദയത്തില്‍ സത്യമുള്ളവന്‍ തന്റെ നാവിനെ പറ്റി ഭയപ്പെടേണ്ടതില്ല

എതിര്‍പ്പ് മറികടന്ന് ഉത്തര കൊറിയ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം നടത്തി

നോര്‍ത്ത് കൊറിയ: യു.എന്നിന്റെ ശക്തമായ എതിര്‍പ്പ് മറികടന്ന് ഉത്തര കൊറിയ വീണ്ടും മധ്യദൂര മുസുഡാന്‍ ബാലിസ്റ്റിക് മിസൈലുകള്‍ പരീക്ഷിച്ചു. സൗത്ത് കൊറിയന്‍ പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം ഔദ്യോഗികമായി പുറത്തുവിട്ടത്. കഴിഞ്ഞ ഏപ്രില്‍ മുതല്‍ ഉത്തര കൊറിയ മുസുഡാന്‍ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം നടത്തുന്നുണ്ട്. ഇതിന് ശേഷമുള്ള ആറാമത്തെ ശ്രമമാണ് ഇപ്പോള്‍ വിജയം കണ്ടിരിക്കുന്നതെന്നാണ് അധികൃതര്‍ പറയുന്നത്. ആദ്യത്തെ അഞ്ച് പരീക്ഷണവും പരാജയമായിരുന്നു. രണ്ട് ബാലിസ്റ്റിക മിസൈലുകളാണ് ഇന്ന് പരീക്ഷിച്ചത്. 400 കി.മി ദൂരത്തിലാണ് മിസൈല്‍ പറന്നുയര്‍ന്നത്.

എന്നാല്‍ പരീക്ഷണം പരാജയമായിരുന്നെന്നാണ് ഉത്തര കൊറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയുടെയും യു.എന്നിന്റെയും ശക്തമായ എതിര്‍പ്പിനെ മറികടന്നാണ് കൊറിയ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം നടത്തിയിരിക്കുന്നത്. ഉത്തര കൊറിയ മിസൈല്‍ പരീക്ഷണം നടത്തുമെന്ന മുന്നറിയിപ്പിനെതുടര്‍ന്ന് ജപ്പാന്‍ സൈന്യത്തിനു ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News

Trending News