2018 September 25 Tuesday
മടിയന്മാരുടെ പ്രാര്‍ഥന ദൈവം കേള്‍ക്കില്ല
സൈറസ്

‘തെമ്മാടിത്തരം നിര്‍ത്തിയില്ലെങ്കില്‍ നായയെ പോലെ മരിക്കേണ്ടി വരും’;യു.എസിനെതിരെ ഭീഷണിയുമായി ഉത്തരകൊറിയ

സോള്‍: യു.എസിനെതിരെ ഭീഷണിയുമായി ഉത്തരകൊറിയ. യു.എസ് സൈനികര്‍ ഉത്തര കൊറിയന്‍ അതിര്‍ത്തിയില്‍ അവരുടെ തെമ്മാടിത്തരം അവസാനിപ്പിച്ചില്ലെങ്കില്‍ ഏത് സമയത്തും എവിടെ വെച്ചും നായയെ കൊല്ലുന്നത് പോലെ കൊല്ലുമെന്നാണ് ഉത്തരകൊറിയന്‍ സൈന്യം ഭീഷണി മുഴക്കിയിരിക്കുന്നത്. സൗത്ത് കൊറിയയെ ഉത്തര കൊറിയക്ക് നേരെ തോക്ക് ചൂണ്ടാന്‍ പ്രേരിപ്പിക്കുന്നത് അമേരിക്കയാണെന്നും സൈന്യം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
കഴിഞ്ഞ ആഴ്ച്ചയിലും ദക്ഷിണ കൊറിയയുടെ ഭാഗത്തുനിന്ന് പ്രകോപനപരമായ പ്രവര്‍ത്തനങ്ങള്‍ ഉണ്ടായതായി ഉത്തരകൊറിയ പറഞ്ഞിരുന്നു. യു.എസ് സൈന്യം വ്യത്യസ്ത ശബ്ദങ്ങള്‍ പുറപ്പെടുവിച്ചും വിവിധ മുഖഭാവങ്ങള്‍ വരുത്തിയും ഉത്തരകൊറിയന്‍ സൈനികരെ പ്രകോപിപ്പിക്കാറുണ്ടെന്നും ഉത്തരകൊറിയ ആരോപിച്ചു. ദക്ഷിണ കൊറിയയോ അമേരിക്കയോ ഇതുമായി ബന്ധപ്പെട്ട് ഇതുവരെ പ്രതികരിച്ചിട്ടില്ല.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.