2020 July 15 Wednesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

പ്രവാസികൾക്കിടയിൽ കൊവിഡേതര മരണങ്ങളും വർധിക്കുന്നു; സഊദിയിൽ ഒറ്റ ദിവസം മരണപ്പെട്ടത് അഞ്ചു മലയാളികൾ

 

        റിയാദ്: കൊവിഡ് മരണം ഒരു ഭാഗത്ത് ഭീതി ഉയർത്തുമ്പോൾ പ്രവാസികൾക്കിടയിൽ കൊവിഡേതര മരണങ്ങളും വർധിക്കുന്നു. വർധിച്ച മാനസിക സംഘർഷങ്ങളും സമർദ്ദങ്ങൾ മൂലവും ഹൃദയാഘാതം മൂലവുമാണ് മരണങ്ങൾ. സഊദിയിൽ ഒറ്റ ദിവസം വ്യത്യസ്‌ത സംഭവങ്ങയിലായി അഞ്ചു മലയാളികളാണ് മരണപ്പെട്ടത്. ദേഹാസ്വാസ്ഥ്യം, ഹൃദയാഘാതം, തുടങ്ങിയ കാരണങ്ങളാണ് വില്ലനാകുന്നത്.

      തിരുവനന്തപുരം വഞ്ചിയൂര്‍, ആലംകോട് സ്വദേശി സെമീന മന്‍സിലില്‍ ഷറഫുദ്ദീന്‍ (59) ദമാമില്‍ മരിച്ചു. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ദമാം അല്‍ മന ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ദമാമില്‍ തന്നെ സംസ്ക്കരിക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ പുരോഗമിക്കുന്നു. ഭാര്യ ഷൈല ബീവി, മക്കള്‍ സെമീന ബീവി, മുഹമ്മദ്‌ സിദ്ദീഖ്.

     ആലപ്പുഴ മാന്നാർ ഇരമത്തൂർ സുനിൽ ഭവനത്തിൽ അനിൽകുമാർ (52) ജുബൈലിൽ നിര്യാതനായി. ഇരുപതു വർഷമായി ജുബൈലിൽ ഒരു സ്വകാര്യ കമ്പനിയിൽ സർവ്വേ മാനേജറായി ജോലി ചെയ്ത വരികയായിരുന്നു. ഭാര്യ സ്മിത, ഏക മകൾ ആതിര. മൃതദേഹം നാട്ടിലേക്കയക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

       തൃശൂർ വടക്കേക്കാട് കല്ലൂർ മാളിയേക്കൽ ശിഹാബ് (41) ദമാമിൽ ഹൃദയാഘാതം മൂലം മരിച്ചു. കഴിഞ്ഞ എട്ടു വർഷമായി ദമാമിൽ ജോലിചെയ്യുന്ന ഇദ്ദേഹം കുടുംബത്തിനൊപ്പമാണ് താമസം. ഭാര്യ ജിഷാന. മക്കൾ നബ, സിയ. ദമാം മെഡിക്കൽ കോംപ്ലക്‌സ് മോർച്ചറിയിൽ സൂക്ഷിരിക്കുന്ന മൃതദേഹം ദമാമിൽ തന്നെ മറവു ചെയ്യും.

      ഹൃദയാഘാതം കാരണം മലപ്പുറം സ്വദേശി മക്കയിൽ മരിച്ചു. പെരിന്തൽമണ്ണ കുന്നപ്പള്ളി കളത്തിലക്കര സ്വദേശി പുതുക്കുടി സൈനുദ്ദീൻ (65) ആണ് മരിച്ചത്. മക്ക നവരിയ മദീന സൂപ്പർ മാർക്കറ്റിൽ ജീവനക്കാരനായിരുന്നു. പിതാവ്: അലവിക്കുട്ടി. മാതാവ്: കുഞ്ഞായിശ. ഭാര്യ: പറച്ചിക്കോട്ടിൽ ജമീല മങ്കട. മക്കൾ: ഷമീറ, നസീറ, ബഷീറ. മരുമക്കൾ: ഷൗക്കത്ത് കുന്നപ്പള്ളി, നാസർ മങ്കട, സക്കീർ മാനത്ത് മംഗലം.

    മങ്കട പുത്തനങ്ങാടി സ്വദേശി കൂരിത്തൊടി അബ്ദുള്‍ ഗഫൂര്‍ (47) റിയാദ് കിംഗ് ഫഹദ് മെഡിക്കല്‍ സിറ്റിയില്‍ നിര്യാതനായി. നസീമില്‍ ഹൗസ് ഡ്രൈവര്‍ ആയി ജോലി ചെയ്തുവരികയായിരുന്നു. മാതാവ് : പാത്തുമ്മ. ഭാര്യ : സൈനബ. മക്കള്‍: മുഹമ്മദ് ഷാഫി, മുഹമ്മദ് സെന്‍ഫീര്‍. മയ്യിത്ത് റിയാദില്‍ ഖബറടക്കുന്നതിനാവശ്യമായ നടപടിക്രമങ്ങള്‍ റിയാദ് മലപ്പുറം ജില്ലാ കെ.എം.സി.സി വെല്‍ഫെയര്‍ വിംഗ് ചെയര്‍മാന്‍ റഫീഖ് മഞ്ചേരിയുടെ നേതൃത്വത്തില്‍ നടന്നുവരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.