2018 November 17 Saturday
ജീവിച്ചതല്ല ജീവിതം, നാം ഓര്‍മയില്‍ വയ്ക്കുന്നതാണ്, പറഞ്ഞു കേള്‍പ്പിക്കാന്‍ വേണ്ടി നാം ഓര്‍മ്മയില്‍ വയ്ക്കുന്നതാണു ജീവിതം

നോക്കിയ 2018 ഓടെ ആയിരം ജീവനക്കാരെ കൂടി ഒഴിവാക്കുന്നു

ഹെല്‍സിന്‍കി: ഫിന്നിഷ് ടെലികമ്മ്യൂണിക്കേഷന്‍ ഭീമന്‍ നോക്കിയ ആയിരം ജീവനക്കാരെ കൂടി ഒഴിവാക്കുന്നു. 2018 ഓടെ നടപടി പൂര്‍ത്തിയാക്കുമെന്ന് കമ്പനി അറിയിച്ചു.

ഫിന്‍ലാന്റിലെ ആസ്ഥാനത്തുള്ള ജീവനക്കാരെയാണ് ഒഴിവാക്കുന്നത്. ലോകത്താകമാനം 1.04 ലക്ഷം ജീവനക്കാരാണ് നോക്കിയയ്ക്കുള്ളത്. ഇതില്‍ 7,000 പേര്‍ ഫിന്‍ലാന്റിലാണ്. നേരത്തെ കമ്പനിയുടെ ഇന്ത്യന്‍ ഫാക്ടറി അടച്ചുപൂട്ടിയിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.