2019 October 18 Friday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

രണ്ടു വര്‍ഷത്തെ സാഹിത്യ നൊബേലുകള്‍ ഒന്നിച്ച് പ്രഖ്യാപിച്ചു; 2018 ലേത് ഓല്‍ഗയ്ക്കും 2019 ലേത് പീറ്റര്‍ ഹാന്‍ഡേകിനും

 

സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം പ്രഖ്യാപിച്ചു. 2018, 2019 വര്‍ഷങ്ങളിലെ സമ്മാനങ്ങള്‍ ഒന്നിച്ചാണ് പ്രഖ്യാപിച്ചത്.

2018 ലെ പുരസ്‌കാരം പോളിഷ് എഴുത്തുകാരി ഓല്‍ഗ തോകാര്‍സുകിനും 2019 ലേത് ഓസ്‌ട്രേലിയന്‍ എഴുത്തുകാരന്‍ പീറ്റര്‍ ഹാന്‍ഡേകിനുമാണ് ലഭിച്ചത്.

ഫ്‌ലൈറ്റ്‌സ് എന്ന പുസ്തകത്തിനാണ് ഓര്‍ഗയ്ക്ക് പുരസ്‌കാരം. 2018 മാന്‍ ബുക്കര്‍ ഇന്റര്‍നാഷണല്‍ പുരസ്‌കാരം നേടിയ പുസ്തകമാണിത്.

ജൂറിക്കെതിരായ ലൈംഗികാരോപണ വിവാദമുണ്ടായതിനെത്തുടര്‍ന്ന് 2018 ലെ പുരസ്‌കാരം പ്രഖ്യാപിച്ചിരുന്നില്ല. ഇതാണ് രണ്ടും ഒന്നിച്ച് പ്രഖ്യാപിക്കാന്‍ കാരണം. രണ്ടു സമ്മാനങ്ങളായതിനാല്‍ ഇരുവര്‍ക്കും സമ്മാനത്തുക മുഴുവനും ലഭിക്കുമെന്ന് ജഡ്ജിമാര്‍ പ്രഖ്യാപിച്ചു. 9 മില്യണ്‍ സ്വീഡിഷ് ക്രോണയാണ് സമ്മാനത്തുക.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.