2019 October 22 Tuesday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

രസതന്ത്രത്തിനുള്ള നൊബേല്‍ മൂന്നുപേര്‍ പങ്കിട്ടു; പുരസ്‌കാരം ലിഥിയം- അയണ്‍ ബാറ്ററിയുമായി ബന്ധപ്പെട്ട പഠനത്തിന്

 

2019ലെ രസതന്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. ജോണ്‍ ബി ഗുഡ്‌നോഫ്, എം സ്റ്റാന്‍ലി വൈറ്റിംഗ്ഹാം, അക്കിര യോഷിനോ എന്നിവര്‍ ചേര്‍ന്നാണ് രസതന്ത്രത്തിനുള്ള പുരസ്‌കാരം പങ്കിട്ടിരിക്കുന്നത്. ലിഥിയം- അയണ്‍ ബാറ്ററി സാങ്കേതിക വിദ്യ മെച്ചപ്പെടുത്തുന്നതിനുള്ള ഗവേഷണത്തിനാണ് ഇവര്‍ക്ക് പുരസ്‌കാരം ലഭിച്ചത്.

ഭൗതികശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം ഇന്നലെ പ്രഖ്യാപിച്ചിരുന്നു. മൂന്നുപേരാണ് രണ്ട് ഗവേഷണങ്ങള്‍ക്ക് അവാര്‍ഡ് സ്വന്തമാക്കിയത്. ജെയിംസ് പീബിള്‍സ്, മൈക്കിള്‍ മേയര്‍, ദിദിയെര്‍ ക്വലോസ് എന്നിവരാണ് നൊബേല്‍ നേടിയത്.

ഫിസിക്കല്‍ കോസ്‌മോളജിയിലെ കണ്ടുപിടിത്തങ്ങള്‍ക്ക് ജെയിംസ് പീബിള്‍സിന് പുരസ്‌കാരം ലഭിച്ചപ്പോള്‍ 1995ല്‍ സൗരയൂഥത്തിന് പുറത്തുള്ള ഒരു ഗ്രഹത്തെ കണ്ടെത്തിയതിന് മൈക്കിള്‍ മേയര്‍, ദിദിയെര്‍ ക്വലോസ് എന്നിവര്‍ അവാര്‍ഡ് നേടുകയും ചെയ്തു.

ഇത്തവണ ആദ്യം നല്‍കിയത് വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്!കാരമാണ്. മൂന്ന് യു.എസ് ഗവേഷകര്‍ക്കാണ് പുരസ്‌കാരം ലഭിച്ചത്. വില്യം ജി കെയിലിന്‍, പീറ്റര്‍ ജെ റാറ്റ്ക്ലിഫ്, ഗ്രെഗ് എല്‍ സെമന്‍സ എന്നിവരാണ് വിജയികള്‍. ഒക്ടോബര്‍ പത്തിനാണ് സാഹിത്യ നൊബേല്‍ പുരസ്‌കാരം പ്രഖ്യാപിക്കുന്നത്. ഒക്ടോബര്‍ 11ന് സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരവും സമ്മാനിക്കും.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.