2020 July 12 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

സമ്പദ്‌വ്യവസ്ഥയുടെ വീണ്ടെടുപ്പിന് എത്ര കാലമെടുക്കുമെന്ന് പറയാനാവില്ല, ഇപ്പോള്‍ അതിലല്ല ശ്രദ്ധ; നിര്‍മല സീതാരാമന്‍

 

വാഷിങ്ടണ്‍: പ്രതിസന്ധി നേരിടുന്ന ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ വീണ്ടെടുപ്പിന് എത്ര കാലമെടുക്കുമെന്ന് പറയാനാവില്ലെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. ‘ഈ ഘട്ടത്തില്‍, എത്ര കാലം എടുക്കുമെന്നു നോക്കുന്നില്ല, വീണ്ടെടുപ്പിനുള്ള ശ്രമമാണ് ഞാന്‍ നടത്തുന്നതെന്നും പറയാന്‍ ആഗ്രഹിക്കുന്നില്ല’- ഇതേപ്പറ്റി ദ ഹിന്ദു പത്രം ചോദിച്ചപ്പോള്‍ നിര്‍മലയുടെ പ്രതികരണം ഇങ്ങനെയായിരുന്നു.

ഈ ഘട്ടത്തില്‍ ഓരോ മേഖലയിലെയും പ്രശ്‌നങ്ങള്‍ കേള്‍ക്കലും അതിന് സര്‍ക്കാരില്‍ നിന്ന് വേണ്ട നടപടിയെടുക്കലുമാണ് തന്റെ ഉത്തരവാദിത്തമെന്നും നിര്‍മല പറഞ്ഞു. കേള്‍ക്കല്‍ മാത്രമല്ല തന്റെ ഉത്തരവാദിത്തമെന്നും, അതിനനുസൃതമായി ആവശ്യമായ നടപടിക്രമങ്ങള്‍ ചെയ്യുകയും അവരുടെ ആവശ്യങ്ങള്‍ അംഗീകരിക്കലുമാണെന്നും നിര്‍മല പറഞ്ഞു.

ചില നയങ്ങള്‍ കാരണം വരുമാന നഷ്ടമുണ്ടാകുന്നത് ധനക്കമ്മി ജി.ഡി.പിയുടെ 3.3 ശതമാനത്തിലാക്കുകയെന്ന സര്‍ക്കാര്‍ ലക്ഷ്യത്തെ ബാധിക്കില്ലേയെന്ന് ഇപ്പോള്‍ ചോദ്യമുയരുന്നുണ്ട്. എന്നാല്‍ ആ ലക്ഷ്യത്തിലല്ല ഇപ്പോള്‍ കേന്ദ്രീകരിക്കുന്നതെന്നും നിര്‍മല പറഞ്ഞു.

വിവിധ കൂടിക്കാഴ്ചകള്‍ക്കായി യു.എസിലാണ് ഇപ്പോള്‍ നിര്‍മല സീതാരാമന്‍. ട്രഷറി സെക്രട്ടറി സ്റ്റീവന്‍ നൂച്ചിനുമായി നിര്‍മല ഇന്നു കൂടിക്കാഴ്ച നടത്തും.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.