2019 January 24 Thursday
പരിഹാസമെന്നത് പിശാചിന്റെ ഭാഷയത്രെ

കെ.സി.ആറിനെപ്പോലെ തെലുങ്കാനയുടെ മനസറിയുന്ന മറ്റൊരു നേതാവില്ല: പിതാവിനെ പുകഴ്ത്തി മകള്‍ കവിത

ഹൈദരാബാദ്: തെലുങ്കാനയില്‍ ടി.ആര്‍.എസിന്റെ വിജയം മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍ റാവുവിന്റെ കഠിനാധ്വാനത്തിന് കിട്ടിയ പ്രതിഫലമാണെന്ന് മകളും എം.പിയുമായ കെ.കവിത. ഞങ്ങള്‍ ജനങ്ങളുടെ പ്രതികരണം കാണുകയായിരുന്നു.നാലര വര്‍ഷത്തെ അദ്ദേഹത്തിന്റെ കഠിനാധ്വാനത്തിനുള്ള പ്രതിഫലം കിട്ടി. തന്റെ പിതാവിനേക്കാള്‍ നന്നായി തെലുങ്കാനയുടെ മനസറിയുന്ന മറ്റൊരു നേതാവില്ലെന്നും കവിത പറഞ്ഞു.

ഭരണകക്ഷിയായ ടി.ആര്‍.എസിനെ വെല്ലുവിളിക്കാന്‍ കോണ്‍ഗ്രസും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡുവിന്റെ തെലുങ്കുദേശം പാര്‍ട്ടിയും(ടി.ഡി.പി) ഒരുമിച്ച് രംഗത്തിറങ്ങിയിരുന്നു. എന്നാല്‍ ഈ സഖ്യം പാര്‍ട്ടിയ്ക്ക് ഒരിക്കലും ഭീഷണിയായില്ലെന്നും കവിത വ്യക്തമാക്കി.

ഇവിടെ വെറും കടലാസ് പോരാട്ടമാണ് നടന്നത്. ഞങ്ങള്‍ ജനങ്ങളുടെ ഉള്ളറിഞ്ഞ പ്രവര്‍ത്തനമാണ് നടത്തിയത്. അതുകൊണ്ട് ജനങ്ങള്‍ ഞങ്ങള്‍ക്കൊപ്പം നിന്നു. എന്നാല്‍ നായിഡു അദ്ദേഹത്തിന്റെ പരാജയങ്ങള്‍ മറയ്ക്കാന്‍ ശ്രമിച്ചു. മഹാഘട്ബന്ധന്‍ ഹൈജാക്ക് ചെയ്ത് തെലുങ്കാനയില്‍ പ്രചാരണത്തിനിറങ്ങിയെന്നും കവിത പറഞ്ഞു.

തങ്ങള്‍ കൂടുതല്‍ വലുതാകും. ദേശീയ രാഷ്ട്രീയത്തിലേക്കും ടി.ആര്‍.എസ് കടക്കും. ദേശീയതലത്തില്‍ മാറ്റം ആവശ്യമാണെന്നും നാളെ ടി.ആര്‍.എസിന്റെ ദേശീയ അജണ്ട പ്രഖ്യാപിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.