2018 October 18 Thursday
എല്ലാ മനുഷ്യരോടും തുല്യമായ പെരുമാറ്റമാണ് സമത്വം

ഗാന്ധിയെ കൊന്നത് ഗോഡ്‌സെ തന്നെ: അമിക്കസ് ക്യൂരി

ന്യൂഡല്‍ഹി: രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയെ കൊന്നത് നാഥുറാം ഗോഡ്‌സെ തന്നെയെന്ന് അമിക്കസ് ക്യൂരി. ഇക്കാര്യത്തില്‍ സംശയത്തിനോ ദുരൂഹതയ്‌ക്കോ സ്ഥാനമില്ലെന്നും അമിക്കസ് ക്യൂരി സുപ്രിം കോടതിയെ അറിയിച്ചു.

നാലു വെടിയുണ്ടയേറ്റാണ് ഗാന്ധിജി മരിക്കുന്നതെന്നും എന്നാല്‍, ഇതില്‍ നാലാമത്തേത് നാഥുറാം ഗോഡ്‌സെയില്‍ നിന്നല്ലെന്നും ഇക്കാര്യത്തില്‍ ദുരൂഹതയുണ്ടെന്നും കാണിച്ച് നല്‍കിയ പൊതുതാല്‍പ്പര്യ ഹരജിയിലാണ് അമിക്കസ് ക്യൂരി സുപ്രിം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. നാലാമത്തെ വെടിയേറ്റത് മറ്റൊരാളില്‍ നിന്നാണ് പൊതുതാല്‍പ്പര്യ ഹരജി.

സീനിയര്‍ വക്കീലായ അമ്‌റേന്ദ്ര ശരണാണിനെയാണ് അമിക്കസ് ക്യൂരിയായ കോടതി നിയമിച്ചത്. സംഭവത്തില്‍ യാതൊരു ദുരൂഹതയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.