2020 March 29 Sunday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

പാകിസ്താന് അമേരിക്കയുടെ കൊട്ട്; 15 വര്‍ഷം വിഡ്ഢികളാക്കി, ഇനിയതില്ല- ധനസഹായം നിര്‍ത്തലാക്കി

വാഷിങ്ടണ്‍: പാകിസ്താന് നല്‍കി വന്നിരുന്ന സാമ്പത്തിക സഹായം അമേരിക്ക നിര്‍ത്തലാക്കി. തീവ്രവാദികള്‍ക്ക് സുരക്ഷിതത്വം നല്‍കുന്നുവെന്നു ചൂണ്ടിക്കാട്ടിയാണ് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനം.

കഴിഞ്ഞ 15 വര്‍ഷമായി നല്‍കിവന്നിരുന്ന സൈനിക സഹായം നിര്‍ത്തലാക്കുന്നതായി ശക്തമായ ഭഷയില്‍ വിമര്‍ശിക്കുന്ന ട്വീറ്റിലൂടെ ട്രംപ് അറിയിച്ചു.

”15 വര്‍ഷത്തിലേറെയായി വിഡ്ഢികളായിക്കൊണ്ട് അമേരിക്ക 33 ബില്യണ്‍ ഡോളര്‍ സഹായം പാകിസ്താനു നല്‍കി. അവര്‍ ഞങ്ങള്‍ക്കൊന്നും നല്‍കിയില്ലെന്നു മാത്രമല്ല ഞങ്ങളുടെ നേതാക്കന്മാരെ കള്ളമാക്കുകയും വഞ്ചിക്കുകയും ചെയ്തു. നമ്മുടെ നേതാക്കന്മാര്‍ വിഡ്ഢികളാണെന്നാണ് വിചാരം. അഫ്ഗാനിസ്ഥാനില്‍ ചെറിയ ഫണ്ടില്‍ നമ്മള്‍ വേട്ടയാടുന്ന തീവ്രവാദികള്‍ക്ക് അവര്‍ സുരക്ഷിത ആശ്രയം നല്‍കുന്നു, ഇനിയതില്ല”- ട്രംപ് ട്വീറ്റ് ചെയ്തു.

മുംബൈ ഭീകരാക്രമണ സൂത്രധാരന്‍ ഹാഫിസ് സഈദ് പരസ്യമായി രാഷ്ട്രീയ പ്രവര്‍ത്തനവും റാലികളും നടത്താന്‍ തുടങ്ങിയതാണ് യു.എസിനെ ഇത്തരമൊരു നീക്കത്തിലേക്ക് പ്രേരിപ്പിച്ചത്. 2018 ല്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ മില്ലി മുസ്‌ലിം ലീഗ് എന്ന പേരിലുള്ള പാര്‍ട്ടി രൂപീകരിച്ച് മത്സരിക്കാനും ഹാഫിസ് തീരുമാനിച്ചിരുന്നു.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.