2019 September 20 Friday
ദാരിദ്ര്യത്തെക്കുറിച്ച് ലജ്ജിക്കാനില്ല. അതില്‍ ലജ്ജതോന്നുന്നതാണ് ലജ്ജാകരം.

ഇത് മോദി തരംഗമല്ല, വോട്ടിങ് മെഷീന്‍ തരംഗം: ആം ആദ്മി

ന്യൂഡല്‍ഹി: ഡല്‍ഹി മുനിസിപ്പില്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ വിജയത്തിലേക്ക് അടുക്കുന്ന ബി.ജെ.പിക്കെതിരേ ആം ആദ്മി പാര്‍ട്ടി. ഡല്‍ഹിയില്‍ മോദി തരംഗമാണ് കാണുന്നതെന്ന് ബി.ജെ.പി പറയുമ്പോള്‍ നേരെ എതിരാണ് ആം ആദ്മി. ഡല്‍ഹിയില്‍ കാണുന്നത് മോദി തരംഗമല്ല, മറിച്ച് ഇ.വി.എം (ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍) തരംഗമെന്നാണ് ആം ആദ്മി നേതാവ് ഗോപാല്‍ റായി പറയുന്നത്.

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വസതിക്കുമുമ്പില്‍ മാധ്യമ പ്രവര്‍ത്തകരെ കാണുകയായിരുന്നു ഗോപാല്‍ റായി. ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ വിജയിച്ച ബി.ജെ.പിയുടെ വിജയത്തിലും പരാതിയുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു. വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടന്നതായി ബി.എസ്.പി പാര്‍ട്ടി നേതാവ് മായാവതി ആരോപിച്ചിരുന്നു. ഇതില്‍ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതിയും അവര്‍ നല്‍കിയിരുന്നു.

നിയമസഭാ ഇലക്ഷനില്‍ വിജയിച്ച് അധികാരത്തിലേറിയ ആം ആദ്മിയുടെ രണ്ടു വര്‍ഷത്തെ ഭരണത്തിന്റെ വിലയിരുത്തലായിരിക്കുമെന്നാണ് ബി.ജെ.പി ഭാഷ്യം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News