2019 October 15 Tuesday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

ഒന്നരവര്‍ഷമായി ജോലിയും ശമ്പളവുമില്ല; സഊദിയില്‍ മലയാളികളടക്കം ഇരുന്നൂറിലധികം ഇന്ത്യക്കാര്‍ ദുരിതത്തില്‍

നിസാര്‍ കലയത്ത്

ജിദ്ദ: സഊദിയില്‍ മലയാളികള്‍ ഉള്‍പ്പെടെ ഇരുന്നൂറിലധികം ഇന്ത്യക്കാര്‍ കഴിഞ്ഞ ഒന്നരവര്‍ഷമായി ജോലിയും ശമ്പളവുമില്ലാതെ ദുരിതത്തില്‍. സഊദി ദമ്മാമിലെ റോഡ് കണ്‍സ്ട്രക്ഷന്‍ കമ്പനിയിലെ ജീവനക്കാരാണ് ഭക്ഷണവും മരുന്നും വെള്ളവും വെളിച്ചവുമില്ലാതെ ദുരിതത്തില്‍ കഴിയുന്നത്. വിവിധ രാജ്യക്കാരുള്‍പ്പെടെ 350 ജീവനക്കാരാണ് കമ്പനിയുടെ മൂന്ന് ക്യാംപുകളിലായി ദുരിത ജീവിതം നയിക്കുന്നത്.

ലേബര്‍ കോടതിയെ സമീപിച്ച് അനുകൂല വിധി നേടിയെങ്കിലും അത് നടപ്പാകാത്തതിനെ തുടര്‍ന്ന് മേല്‍കോടതികളില്‍ കേസ് തുടരുകയാണ് ഇവര്‍.
രണ്ട് വര്‍ഷത്തിലധികമായി താമസ രേഖയും മെഡിക്കല്‍ ഇന്‍ഷൂറന്‍സും പുതുക്കിയിട്ടില്ല. രണ്ട് ക്യാംപുകളില്‍ വെള്ളവും വെളിച്ചവും ഇല്ലാതായിട്ട് മാസങ്ങളായി.

എംബസിക്കും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കും പരാതികള്‍ നല്‍കിയെങ്കിലും നടപടികള്‍ ഒന്നു ഉണ്ടായില്ലെന്നാണ് ജീവനക്കാര്‍ പറയുന്നത്. അതേ സമയം സര്‍വിസ് മണിയും ശമ്പള കുടിശ്ശികയും നേടിയെടുത്ത് നാട്ടിലെത്തിക്കാന്‍ എംബസിയും സര്‍ക്കാരും അടിയന്തര നടപടി സ്വീകരിക്കണമെന്നു ഇവര്‍ ആവശ്യപ്പെടുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.