2018 October 16 Tuesday
ജീവിച്ചു തന്നെ മനസിലാക്കേണ്ട ഒന്നിലേറെ പാഠങ്ങളാണ് ജീവിതം

റിസര്‍വ് ബാങ്കിലും കണക്കൊന്നുമില്ല; അരിയെത്ര?, പയറഞ്ഞാഴി

നോട്ട് നിരോധനം രാജ്യത്തെ കള്ളപ്പണത്തെ തുടച്ചുനീക്കിയെന്ന സര്‍ക്കാര്‍ വാദങ്ങളെ അസ്ഥാനത്താക്കി ആര്‍.ബി.ഐയുടെ വിശദീകരണം. നോട്ട് നിരോധനത്തിന്റെ ഫലമായി എത്ര കള്ളപ്പണം ഇല്ലാതാക്കിയെന്നതിനെക്കുറിച്ച് വിവരമില്ലെന്ന് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ പാര്‍ലമെന്ററി സമിതിയെ അറിയിച്ചു.

കൃത്യമായ ഇടവേളകളില്‍ നോട്ട് നിരോധനം നടപ്പിലാക്കാന്‍ പദ്ധതിയുണ്ടോയെന്ന കാര്യത്തിലും ‘വിവരമില്ലെ’ന്നാണ് ആര്‍.ബി.ഐയുടെ പ്രതികരണം.

നിരോധിച്ചിട്ട് ഒരു വര്‍ഷം കഴിഞ്ഞിട്ടും ഇതുമായി ബന്ധപ്പെട്ട കൃത്യമായ കണക്കുകള്‍ പുറത്തുവിടാന്‍ ഇതുവരെ ആര്‍.ബി.ഐയ്ക്ക് സാധിച്ചിട്ടില്ല. ഇത് പ്രതിപക്ഷത്തിന്റെ വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവയ്ക്കുകയും ചെയ്തു.

ഓഗസ്റ്റിലെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ മാത്രമാണ് ഇക്കാര്യത്തില്‍ കണക്ക് പുറത്തുവിട്ടത്. നിരോധിച്ചതിന്റെ 99 ശതമാനം നോട്ടുകളും തിരിച്ചെത്തിയായിരുന്നു ആര്‍.ബി.ഐയുടെ കണക്ക്. എന്നാല്‍ കള്ളപ്പണം എത്രയുണ്ടായിരുന്നുവെന്നോ, എത്ര നീക്കം ചെയ്തുവെന്നോ, വ്യാജനോട്ടുകളുടെ കണക്കോ മറ്റോ ഇതുവരെ പുറത്തുവിടാന്‍ ആര്‍.ബി.ഐയ്‌ക്കോ സര്‍ക്കാരിനോ ആയിട്ടില്ല.

അതേസമയം, നോട്ട് നിരോധനം മണ്ടത്തരമായിരുന്നുവെന്ന് വ്യക്തമാക്കുകയാണ് മുന്‍ ധനമന്ത്രി പി ചിദംബരം. കണക്കുകള്‍ പുറത്തുവിടാന്‍ ആര്‍.ബി.ഐ തയ്യാറാവാത്തതും അതുകൊണ്ടാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.

”നോട്ട് നിരോധനത്തിലൂടെ ആര്‍.ബി.ഐ നേടിയത് 16,000 കോടിയാണ്. പക്ഷെ, പുതിയ നോട്ടുകള്‍ അച്ചടിക്കാന്‍ 21,000 കോടി രൂപ വേണ്ടി വന്നു! സാമ്പത്തികശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം കിട്ടാവുന്ന സംഭവം”- ചിദംബരം പരിഹസിച്ചു.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News