2019 August 23 Friday
നീ വിധിപറയുകയാണെങ്കില്‍ നീതിപൂര്‍വം വിധിപറയുക. നിശ്ചയം, അല്ലാഹു നീതിമാന്മാരെ സ്‌നേഹിക്കുന്നു. ഖുര്‍ആന്‍ (5:42)

സ്‌കൂള്‍ ഉച്ചഭക്ഷണത്തില്‍ നിന്ന് മുട്ട ഒഴിവാക്കണമെന്ന് ബി.ജെ.പി

 

റായ്പൂര്‍: ഛത്തീസ്ഗഡില്‍ സ്‌കൂള്‍ ഉച്ചഭക്ഷണത്തിന്റെ കൂടെ നല്‍കുന്ന മുട്ട ഒഴിവാക്കണമെന്ന് ബി.ജെ.പി. സസ്യാഹാരികളായ കുട്ടികളെ നിര്‍ബന്ധിച്ച് മുട്ട കഴിപ്പിക്കുന്നുവെന്ന് കാണിച്ചാണ് ബി.ജെ.പിയുടെ പ്രതിഷേധം. എന്നാല്‍ ബി.ജെ.പിയുടെ ആരോപണം കോണ്‍ഗ്രസ് സര്‍ക്കാര്‍ നിരോധിച്ചു.

കുട്ടികളിലെ പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിനാണ് മുട്ട ഏര്‍പ്പെടുത്തിയതെന്നും അതു കഴിക്കല്‍ നിര്‍ബന്ധമല്ലെന്നും സര്‍ക്കാര്‍ വിശദീകരിച്ചു. മുട്ട വേണ്ട എന്നുള്ള കുട്ടികള്‍ക്ക് പഴവും, പാലും തെരഞ്ഞെടുക്കാനുള്ള സൗകര്യമുണ്ട്. രക്ഷകര്‍ത്താക്കളോട് ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ വിശദീകരണത്തില്‍ പറയുന്നു.

കഴിഞ്ഞ ബി.ജെ.പി സര്‍ക്കാരാണ് ഛത്തീസ്ഗഡില്‍ മുട്ട നിരോധിച്ചത്. മത വിശ്വാസത്തെ തകര്‍ക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. എന്നാല്‍ പുതുതായി വന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍ ഉച്ചഭക്ഷണ പദ്ധതിയില്‍ വീണ്ടും മുട്ട കൊണ്ടുവരികയായിരുന്നു.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.