2020 July 11 Saturday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

എവിടെയും കര്‍ഫ്യൂ ഇല്ല, കശ്മിരില്‍ എല്ലാം സാധാരണ നിലയില്‍: അമിത് ഷാ രാജ്യസഭയില്‍

ന്യൂഡല്‍ഹി: ജമ്മു കശ്മിരില്‍ നിലവില്‍ എവിടെയും കര്‍ഫ്യൂ ഇല്ലെന്നും എല്ലാം സാധാരണ നിലയിലാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജ്യസഭയില്‍.

എന്നാല്‍ അന്തരീക്ഷം പൂര്‍ണമായും സമാധാനപരമാണെന്ന് പറയാനായിട്ടില്ല. അതിര്‍ത്തിയില്‍ ഉടനീളം സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട്. ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ അനിവാര്യമാണ് എന്നാല്‍ ഇത് പുനസ്ഥാപിക്കാന്‍ കൂടുതല്‍ സമയം വേണ്ടിവരുമെന്നും അദ്ദേഹം സൂചിപ്പിച്ചു. ഇക്കാര്യത്തില്‍ പ്രാദേശിക ഭരണകൂടം വേണ്ട നടപടികള്‍ കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.

മരുന്നുകളെല്ലാം ആവശ്യത്തിന് ലഭിക്കുന്നുണ്ട്. മൊബൈല്‍ മെഡിസില്‍ വാനുകളും ആരംഭിച്ചിട്ടുണ്ട്. ആരോഗ്യമേഖലയിലെ അധികൃതര്‍ ഇക്കാര്യത്തില്‍ വേണ്ട ശ്രദ്ധ പുലര്‍ത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.