2019 January 19 Saturday
ഒരു നല്ല വാക്ക് പറയുന്നതും അരോചകമായത് ക്ഷമിക്കുന്നതും ദ്രോഹം പിന്തുടരുന്ന ദാനത്തെക്കാള്‍ ഉല്‍കൃഷ്ടമാകുന്നു

ഹര്‍ത്താലുമായി സഹകരിക്കില്ല: വി.ഡി സതീശന്‍

തിരുവനന്തപുരം: ഇന്ധന വിലവര്‍ധനവില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച പ്രഖ്യാപിച്ച ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ഡി സതീശന്‍. ഇതിന്റെ പേരില്‍ സംഘടനയില്‍ നിന്നും നടപടികളുണ്ടായാല്‍ നേരിടാന്‍ തയ്യാറാണെന്നും വി.ഡി സതീശന്‍ പറഞ്ഞു. ഹര്‍ത്താലില്‍ നിന്നും പ്രളയ ബാധിത പ്രദേശങ്ങളെയെങ്കിലും ഒഴിവാക്കാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നു ഭാരത് ബന്ദില്‍ നിന്നും കേരളത്തെ ഒഴിവാക്കാമായിരുന്നുവെന്ന് പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍ നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍, ഭാരത് ബന്ദില്‍ നിന്നും കേരളത്തെ ഒഴിവാക്കാന്‍ സാധിക്കില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്‍ അറിയിച്ചിരുന്നു. തിങ്കളാഴ്ച ആറു മുതല്‍ വൈകീട്ട് ആറു വരെയാണ് സംസ്ഥാനത്ത് ഹര്‍ത്താല്‍.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.