2018 December 18 Tuesday
ശ്രമത്തിലാണ്, ഫലപ്രാപ്തിയിലല്ല സംതൃപ്തി ഉളവാകുന്നത്.

കേന്ദ്ര സര്‍ക്കാരിനെതിരേ മുസ്‌ലിം ലീഗും അവിശ്വാസപ്രമേയം കൊണ്ടുവന്നു

സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: നരേന്ദ്രമോദി സര്‍ക്കാരിനെതിരെ മുസ്‌ലിം ലീഗും അവിശ്വാസ പ്രമേയം കൊണ്ടുവന്നു. പാര്‍ട്ടിക്കു വേണ്ടി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയാണ് ലോക്‌സഭാ സെക്രട്ടറിയേറ്റിന് നോട്ടീസ് കൈമാറിയത്.

നാളെ തന്നെ പരിഗണിക്കണമെന്ന് നോട്ടീസില്‍ മുസ്‌ലിം ലീഗ് ആവശ്യപ്പെട്ടു. സര്‍ക്കാരിനെതിരേ ഇന്ന് സി.പി.എമ്മും ആര്‍.എസ്.പിയും അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയതിനു പിന്നാലെയാണ് ലീഗിന്റെ നടപടി.

സി.പി.എമ്മിന് വേണ്ടി പാര്‍ട്ടിയുടെ ലോക്‌സഭാ കക്ഷി നേതാവ് പി. കരുണാകനും ആര്‍.എസ്.പിക്ക് വേണ്ടി എന്‍.കെ പ്രേമചന്ദ്രനുമാണ് നോട്ടീസ് നല്‍കിയത്. മന്ത്രിസഭയ്‌ക്കെതിരെ ഏകവാചക പ്രമേയ നോട്ടീസാണ് ആര്‍.എസ്.പിയുടെ ഏക അംഗമായ പ്രേമചന്ദ്രന്‍ നല്‍കിയത്.

അവിശ്വാസ പ്രമേയ നോട്ടീസ് നാളെ തന്നെ പരിഗണിക്കണമെന്നാണ് ഇരുകക്ഷി നേതാക്കളും ലോക്‌സഭാ സെക്രട്ടറി ജനറലിന് കൈമാറിയ കത്തില്‍ പറുയന്നത്. കോണ്‍ഗ്രസ്സും എന്‍.ഡി.എയുടെ ഭാഗമായിരുന്ന തെലുഗു ദേശം പാര്‍ട്ടിയും (ടി.ഡി.പി) ആന്ധ്രാപ്രദേശില്‍ നിന്നുള്ള വൈ.എസ്.ആര്‍ കോണ്‍ഗ്രസ്സും നേരത്തെ തന്നെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് സി.പി.എമ്മിന്റെയും ആര്‍.എസ്.പിയുടെയും ലീഗിന്റെയും നടപടി.


 

 

 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.