2019 October 18 Friday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

രേഖകള്‍ വിശ്വാസയോഗ്യമല്ല; തുഷാര്‍ വെള്ളാപ്പള്ളിക്ക് എതിരായ കേസ് തള്ളി, പാസ്‌പോര്‍ട്ട് തിരികെ നല്‍കി

 

അജ്മാന്‍: തുഷാര്‍ വെള്ളാപ്പള്ളിക്ക് എതിരായി യു.എ.യിലെ അജ്മാന്‍ കോടതിയില്‍ നാസില്‍ അബ്ദുല്ല എന്ന മലായാളി നല്‍കിയ ക്രിമിനല്‍ കേസ് തള്ളി. വാദിയായ നാസില്‍ അബ്ദുല്ല സമര്‍പ്പിച്ച രേഖകള്‍ വിശ്വാസ യോഗ്യമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി. ഇതോടെ കണ്ടുകെട്ടിയ തുഷാറിന്റെ പാസ്‌പോര്‍ട്ട് കോടതി തിരിച്ചു നല്‍കി. തുഷാറിന് നാട്ടിലേക്ക് പോകാനുള്ള വഴി തെളിയുകയും ചെയ്തു. ചെക്കിന്റെ കാലപ്പഴക്കം ചൂണ്ടികാട്ടിയാണ് കേസ് തള്ളിയത്.

സിവില്‍ കേസ് തുടരാനാണ് അജ്മാന്‍ കോടതിയുടെ നിര്‍ദേശം. വണ്ടിചെക്ക് നല്‍കി കബളിപ്പിച്ചു എന്ന കേസില്‍ ബി.ഡി.ജെ.എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിക്ക് എതിരായ ക്രിമിനല്‍ നടപടികള്‍ അജ്മാന്‍ പബ്ലിക് പ്രോസിക്യൂഷനാണ് തള്ളിയത്. കേസിന് ആധാരമായ ചെക്കിന്റെ കാലപ്പഴക്കം ചൂണ്ടിക്കാട്ടിയാണ് നടപടി. പരാതിക്കാരന് വേണമെങ്കില്‍ ഈ കേസില്‍ സിവില്‍ നടപടികള്‍ തുടരാമെന്ന് പ്രോസിക്യൂഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News