2018 December 19 Wednesday
ശ്രമത്തിലാണ്, ഫലപ്രാപ്തിയിലല്ല സംതൃപ്തി ഉളവാകുന്നത്.

ഇന്ത്യയുമായി യുദ്ധമില്ല, ഹാഫിസിനെതിരെ പാകിസ്താനില്‍ കേസില്ല: പാക് പ്രധാനമന്ത്രി

ഇസ്‌ലാമാബാദ്: ഇന്ത്യയുമായി യുദ്ധമുണ്ടാകുമെന്ന് കരുതുന്നില്ലെന്ന് പാക് പ്രധാനമന്ത്രി ശാഹിദ് ഖാഖാന്‍ അബ്ബാസി. കശ്മീരിലെ നിയന്ത്രണ രേഖയില്‍ പ്രശ്‌നം കലുഷിതമാവരുതെന്ന് ഇരു രാജ്യങ്ങളും ഉറപ്പുവരുത്തണമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, മുംബൈ ഭീകരാക്രമണ സൂത്രധാരന്‍ ഹാഫിസ് സഈദിനെ ജയിലിലിടാന്‍ പാകിസ്താനില്‍ അദ്ദേഹത്തിനെതിരെ കേസില്ലെന്നും അബ്ബാസി പറഞ്ഞു.

ഹാഫിസ് സഈദ് പുതിയ പാര്‍ട്ടിയുണ്ടാക്കി രാഷ്ട്രീയത്തില്‍ പ്രവേശിക്കാനുള്ള തീരുമാനത്തെപ്പറ്റി ചോദിച്ചപ്പോള്‍, സര്‍ക്കാര്‍ അതില്‍ ഇടപെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് അബ്ബാസിയുടെ പ്രതികരണം.

കശ്മീര്‍ വിഷയത്തില്‍ പാകിസ്താന്റെ നിലപാടില്‍ മാറ്റമില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ മുമ്പുണ്ടായിരുന്ന അതേ നിലപാടാണ് പാകിസ്താന് എന്നും ഉള്ളതെന്നും അബ്ബാസി പറഞ്ഞു. അതില്‍ വിട്ടുവീഴ്ചയില്ലാതെ അര്‍ഥപൂര്‍ണമായ ചര്‍ച്ചയ്ക്ക് പാകിസ്താന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.