2018 September 24 Monday
ആത്മാവിനെ ആയുധങ്ങള്‍ മുറിവേല്‍പ്പിക്കുന്നില്ല അഗ്നി ദഹിപ്പിക്കുന്നില്ല. ജലം നനയ്ക്കുന്നില്ല. കാറ്റ് ഉണക്കുന്നുമില്ല.
-ഭഗവത്ഗീത

ആധാർ എടുത്തില്ല, ചികിത്സ നിഷേധിച്ചു; യുവതി ആശുപത്രിക്ക് പുറത്ത് പ്രസവിച്ചു

ഗുഡ്ഗാവ്: ആധാര്‍ കാര്‍ഡ് കൊണ്ടുവരാത്തതിനാല്‍ ചികിത്സ നിഷേധിക്കപ്പെട്ട സ്ത്രീ ആശുപത്രിക്ക് പുറത്ത് പ്രസവിച്ചു. ഗുഡ്ഗാവ് സിവില്‍ ആശുപത്രിയില്‍ വെള്ളിയാഴ്ചയാണ് സംഭവം.

ആധാര്‍ കാര്‍ഡില്ലാതെ ചികിത്സ നല്‍കാനാവില്ലെന്ന് പറഞ്ഞ് പുറത്താക്കുകയും തുടര്‍ന്ന് സ്ത്രീ പോവുകയും ചെയ്തു. പുറത്തെത്തിയ ഉടനെ പ്രസവിക്കുകയായിരുന്നു. പുറത്തുണ്ടായിരുന്നവര്‍ ഷാളുകള്‍ കൊണ്ട് മറച്ചാണ് പ്രസവമെടുത്തത്.

പ്രസവത്തിനു ശേഷം ഇതേ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ആശുപത്രിയിലെ ഡോക്ടറെയും നഴ്‌സിനെയും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.

പ്രസവ വേദന തുടങ്ങിയപ്പോള്‍ ആംബുലന്‍സ് വിളിച്ച് പെട്ടെന്ന് ആശുപത്രിയിലെത്തി. എന്നാല്‍ ആധാര്‍ കാര്‍ഡില്ലാതെ അഡ്മിറ്റ് ചെയ്യില്ലെന്ന നിലപാടിലായിരുന്നു അധികൃതരെന്ന് യുവതിയുടെ ഭര്‍ത്താവ് പരാതിപ്പെട്ടു. ആധാര്‍ കൊണ്ടുവരാമെന്നും ചികിത്സ നടത്തണമെന്നും ആവശ്യപ്പെട്ടെങ്കിലും അവര്‍ ചെവികൊണ്ടില്ലെന്നും ഭര്‍ത്താവ് പറഞ്ഞു.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.